
ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയുടെ പ്രാരംഭ വിൽപന നവംബർ 6 മുതൽ 8 വരെ. 11,300 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഐപിഒയിൽ ഓഹരിയൊന്നിന് 371–390 റേഞ്ചിലാണ് ഇഷ്യുവില. 4500 കോടി രൂപയുടെ പുതിയ ഓഹരികളാണ് ഐപിഒയിലുള്ളത്. 6800 കോടി രൂപ ഓഫർ ഫോർ സെയിലിലൂടെ സമാഹരിക്കും.
2014ൽ ആരംഭിച്ച സ്വിഗ്ഗിക്ക് ഇപ്പോൾ രാജ്യത്താകെ 200,000 റസ്റ്ററന്റുകളുമായി പാർട്നർഷിപ്പുണ്ട്.് ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റൊ 2021ലാണ് ഐപിഒയിലൂടെ ഓഹരി വിപണിയിലെത്തിയത്. 9,375 കോടി രൂപ സമാഹരിക്കുകയായിരുന്നു ലക്ഷ്യം. ലിസ്റ്റ് ചെയ്തതിനു ശേഷം 136% ഓഹരിവില ഉയർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]