.news-body p a {width: auto;float: none;}
തിരുവനന്തപുരം: രാജ്യവ്യാപകമായി വെടിക്കെട്ട് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഭേദഗതി പുറത്തിറക്കി ദിവസങ്ങൾക്ക് ശേഷമാണ് കാസർകോട് നീലേശ്വരത്തെ അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വെടിക്കെട്ട് അപകടം നടന്നത്. ഒക്ടോബർ 11ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച എക്സ്പ്ലോസീവ് ആക്ടിന് കീഴിലുള്ള ചട്ടത്തിലെ ഭേദഗതി തൃശൂർ പൂരം ഉൾപ്പടെയുള്ള സംസ്ഥാനത്തെ ദേവാലയങ്ങളിലെ കരിമരുന്ന് പ്രയോഗത്തെ ബാധിക്കുമായിരുന്നു. ഇതിൽ ആശങ്ക രേഖപ്പെടുത്തി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് നൽകുകയും ചെയ്തിയിരുന്നു.
കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം തൃശൂർ പൂരം ഉൾപ്പടെയുള്ള ആരാധനാലയങ്ങളിലെ വെടിക്കെട്ട് തന്നെ ഇല്ലാതാക്കുമെന്നാണ് സംസ്ഥാന സർക്കാർ അയച്ച കത്തിൽ വ്യക്തമാക്കിയത്. വെടിക്കെട്ട് പുരയിൽ നിന്നും 200 മീറ്റർ അകലെയാകണം വെടിക്കെട്ട് നടത്തേണ്ടത് എന്നാണ് പ്രധാന ഭേദഗതി. ഇതനുസരിച്ച് പൂരത്തിന്റെ പ്രധാന ആകർഷണമായ വെടിക്കെട്ട് സ്വരാജ് റൗണ്ടിൽപ്പോലും നടക്കില്ല. വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം ഇറക്കിയ ഉത്തരവ് പൂരങ്ങളെ തകർക്കാനുള്ള നീക്കമായെ കാണാനാകുകയുള്ളൂ എന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.
ഭേദഗതി വന്ന് ദിവസങ്ങൾക്ക് ശേഷം അപകടം സംഭവിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റത് പുതിയ ഭേദഗതി പ്രകാരമുള്ള നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സാദ്ധ്യതയുണ്ട്. വെടിക്കെട്ട് അപകടത്തിൽ ആകെ 154 പേർക്കാണ് പരിക്കേറ്റത്. എട്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്നലെ അർദ്ധരാത്രിയോടെയാണ് നാടിനെ നടുക്കിയ വെടിക്കെട്ട് അപകടം സംഭവിച്ചത്.
വെടിക്കെട്ട് നിയന്ത്രണങ്ങളിൽ 35 ഭേദഗതികളുമായാണ് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറങ്ങിയത്. 2016ലെ കൊല്ലം പൂറ്റിങ്ങൾ ദുരന്തം അന്വേഷിച്ച കമ്മിഷന്റെ റിപ്പോർട്ടിലെ ശുപാർശകൾ പ്രകാരമാണ് വിജ്ഞാപന പുറത്തിറക്കിയത്. വെടിക്കെട്ട് നടക്കുന്ന സ്ഥലവും വെടിക്കെട്ട് സാമഗ്രികൾ സംഭരിക്കുന്ന സ്ഥലവും തമ്മിൽ 200 മീറ്റർ വേണമെന്നാണ് വിജ്ഞാപനത്തിൽ പ്രധാനമായും പറയുന്ന നിയന്ത്രണം. ഇപ്പോൾ 45 മീറ്ററാണ് ദൂരം. ഇത് കുറയ്ക്കണമെന്നാണ് ഓരോ പൂരക്കമ്മിറ്റിക്കാരും ആവശ്യപ്പെട്ടത്. എന്നാൽ ഇത് 200 മീറ്ററായി ഉയർത്തുകയാണ് ചെയ്തത്. ജനത്തെ ബാരിക്കേഡ് കെട്ടി നിറുത്തേണ്ടത് വെടിക്കെട്ട് സ്ഥലത്തെ ബാരിക്കേഡിൽ നിന്ന് 100 മീറ്റർ അകലെയായിരിക്കണമെന്നാണ് വിജ്ഞാപനത്തിലെ മറ്റൊരു പ്രധാനപ്പെട്ട നിബന്ധന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മറ്റ് നിബന്ധനകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം..
1, പരിസരത്തെ ആളുകളുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടാൽ വെടിക്കെട്ട് നടത്തരുത്.
2, കാറ്റിന്റെ വേഗം 50 കിലോമീറ്റർ കൂടുതലാണെങ്കിൽ ഒരു കാരണവശാലും വെടിക്കെട്ടു നടത്തരുത്.
3, വെടിക്കെട്ടിനുപയോഗിക്കുന്ന ഇരുമ്പ് കുഴലുകളുടെ പകുതിഭാഗം മണ്ണിനടിയിൽ വരണം.
4, വിവിധ വലുപ്പത്തിലുള്ള കുഴലുകളാണെങ്കിൽ അകലം 10 മീറ്റർ വേണം.
5, ആശുപത്രി, നേഴ്സിംഗ്ഹോം, സ്കൂൾ എന്നിവ 250 മീറ്റർ പരിധിയിൽ ഉണ്ടെങ്കിൽ അനുമതി ഇല്ലാതെ വെടിക്കെട്ടു നടത്തരുത്.
6, മറ്റ് സ്റ്റീൽ ഉപകരണങ്ങളോ, ഇരുമ്പ് വസ്തുക്കളോ, ആയുധങ്ങളോ വെടിക്കെട്ടു സ്ഥലത്തുണ്ടാകരുത്.
7, 50 സെമി അകലമാണ് ഇരുമ്പ് കുഴലുകൾ തമ്മിൽ വേണ്ടത്.