പല കാരണങ്ങള്‍ കൊണ്ടും കൈമുട്ടില്‍ ഇരുണ്ട നിറം ഉണ്ടാകാം. അത്തരത്തില്‍ കൈമുട്ടിലെ കറുപ്പ് നിറത്തെ അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം.
കൈമുട്ടിലെ കറുപ്പ് നിറത്തെ മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കേണ്ട വഴികള്‍
ഒരു ടീസ്പൂണ്‍ തൈരിലേയ്ക്ക് ഒരു ടീസ്പൂണ്‍ ഓട്മീല്‍ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം കൈ മുട്ടില്‍ പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
ഒരു ടീസ്പൂണ്‍ തൈരിലേയ്ക്ക് ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം കൈ മുട്ടില്‍ പുരട്ടി 20 മിനിറ്റ് മസാജ് ചെയ്യാം.
ഒരു ടീസ്പൂണ്‍ കടലമാവ്, രണ്ട് ടീസ്പൂണ്‍ തക്കാളി നീര് എന്നിവ സമം ചേര്‍ത്ത് കൈമുട്ടില്‍ പുരട്ടാം. 10 മിനിറ്റ് കഴിഞ്ഞ് കഴുകാം.
കറ്റാര്‍വാഴയുടെ ജെല്‍, തേന്‍ എന്നിവ സമം ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം കൈ മുട്ടില്‍ പുരട്ടുന്നതും ഫലം ലഭിക്കും.
ചെറുനാരങ്ങ പഞ്ചസാരയില്‍ മുക്കിയതിന് ശേഷം കൈമുട്ടില്‍ നന്നായി ഉരയ്ക്കുന്നതും കറുപ്പ് നിറം മാറാന്‍ നല്ലതാണ്.
വെളിച്ചെണ്ണയോ, ഒലീവ് ഓയിലോ മുട്ടില്‍ പുരട്ടുന്നതും സ്വാഭാവിക നിറം ലഭിക്കാന്‍ സഹായിക്കും.
കാച്ചാത്ത പാലിൽ ബദാം അരച്ചു പുരട്ടുന്നതും കൈമുട്ടുകളിലെ കറുപ്പ് നിറം അകറ്റാന്‍ സഹായിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]