
കെ.സി.ബിനു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന അഞ്ചാം നാള് വെള്ളിയാഴ്ച്ച എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ചെയ്തു. തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ വച്ച് പ്രശസ്ത നിര്‍മ്മാതാവ് ജി.സുരേഷ് കുമാര്‍ ദിനേശ് പണിക്കര്‍, ഭാരത് ഭവന് സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, എന്നിവര്‍ ചേര്‍ന്നാണ് ടൈറ്റില്‍ ലോഞ്ച് ചെയ്തത്. ഭാരത് ഭവനില്‍ തിരുവനന്തപുരം ഫിലിം ഫ്രെറ്റേര്ണ റ്റിയും, മ്യൂസിക്ക് ഫ്രെറ്റേര്‍ണിറ്റിയും ചേര്‍ന്നു നടത്തിയ എം.മണി അനുസ്മരണ ധീരസമീരേ.. എന്ന അരോമ ചിത്രങ്ങളിലെ ഗാനങ്ങള്‍ കോര്‍ത്തിത്തിണക്കിയ ഗാനസ്മൃതി പരിപാടിക്കിടയിലായിരുന്നു ടൈറ്റില്‍ ലോഞ്ച് നടന്നത്.സുരേഷ് കുമാര്‍, ദിനേശ് പണിക്കര്‍, പ്രമോദ് പയ്യന്നൂര്‍ ക്കൊപ്പം, ചടങ്ങിലെ മുഖ്യാതിഥിയും ട്രിവാന്‍ഡ്രം ഫിലിം ഫ്രറ്റേര്ണറ്റി ചെയര്‍മാനുമായ കേന്ദ്രമന്ത്രിസുരേഷ് ഗോപിയും ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
കൊടൈക്കനാലിന്റെ പശ്ചാത്തലത്തിലൂടെ ഒരു ത്രില്ലര്‍ സിനിമയുടെ ചുരുളുകള്‍ നിവര്‍ത്തുന്ന ചിത്രമാണ് അഞ്ചാം നാള് വെള്ളിയാഴ്ച്ച.കെ.സി.ബിനുവാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. കല്‍ക്കട്ട ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നവാഗത സംവിധായകനെന്ന പുരസ്ക്കാരത്തിനര്ഹനാവുകയും, മികച്ച നടനുള്ള പുരസ്കാരവും നേടിത്തന്ന ഹൃദ്യം എന്ന ചിത്രത്തിനു ശേഷം കെ.സി.ബിനു സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
പുതുമുഖം അജിത്താണ് മികച്ച നടനുള്ള പുരസ്കാരത്തിനര്‍ഹനായത്. ഈ ചിത്രത്തിലും അജിത് മുഖ്യമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൊടൈക്കനാലിലെ ഒരു റിസോര്‍ട്ടില്‍ എത്തുന്ന വിനോദ സഞ്ചാരികളില്‍ മലയാളി കുടുംബത്തിലെ ഒരംഗത്തിന്റെ മരണമാണ് ഈ ചിത്രത്തിന്റെ കഥാപുരോഗതിയെ മുന്നോട്ടുനയിക്കുന്നത്.
ചിത്രത്തിലുടനീളം ഉദ്വേഗത്തിന്റെ മുള്‍മുനയിലൂടെയാണ് ചിത്രത്തിന്റെ അവതരണം. താരപ്പൊലിമയേക്കാളുപരി കഥയുടെ കെട്ടുറപ്പിനു പ്രാധാന്യം നല്കി പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം.
അജിത്തും ഷുക്കൂര്‍ വക്കീലും (എന്നാ താന്‍ കേസ് കൊട് ഫെയിം) കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ശരത്ത് പുരുഷോത്തമന്, മാളവിക, റിയാസ്, വിനീഷ് ആറ്റുവായ്, ജിഷ്ണു , സുജാ ജോസ്, ബിനി ജോണ്‍, ബാബു, പ്രവീണ, കാസിം മേക്കുനി, സുരേഷ് പാല്‍ക്കുളങ്ങര, സുനില്‍ ഗരുഡ ,അനൂപ് കൗസ്തുഭം, ശ്രീജിത്ത്, ശോഭാ അജിത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഇരുളര്‍ ഭാഷയിലുള്ള ഒരു ഗാനം ആലപിച്ചിരിക്കുന്നത് നാഞ്ചിയമ്മയാണ്. സായ് കൃഷ്ണയുടേതാണു ഗാനരചന .ഷിജി കണ്ണന്റെ താണ് സംഗീതം. പശ്ചാത്തല സംഗീതം – റോണി റാഫേല്‍. ഛായാഗ്രഹണം – ജിയോ തോമസ്, ഏ. പി. എസ്. സൂര്യ, വിനോദ് എഡിറ്റിംഗ് – വിപിന്‍ മണ്ണൂര്‍, കലാസംവിധാനം – പേള്‍ ഗ്രാഫി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – റിയാസുദ്ദീന്‍ മുസ്തഫ. ജ്വാലാ മുഖിഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]