
മുംബൈ∙ നിക്ഷേപകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ വർഷത്തെ മുഹൂർത്ത വ്യാപാരം നവംബർ 1ന് നടക്കും. സംവത് 2081 വർഷത്തിന്റെ തുടക്കം കുറിക്കുന്ന മുഹൂർത്തമാണിത്. ദീപാവലി ദിനത്തിൽ വൈകിട്ട് 6 മുതൽ 7 മണി വരെ ഒരു മണിക്കൂർ നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിലും ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലും പ്രത്യേക വ്യാപാരം നടക്കും. അന്ന് പതിവു വ്യാപാരം ഉണ്ടാകില്ല.
സംവത് വർഷാരംഭത്തിൽ ഓഹരി വാങ്ങുന്നത്, നിക്ഷേപകർക്ക് വർഷം മുഴുവൻ ഐശ്വര്യവും സമൃദ്ധിയും നൽകുമെന്നാണ് വിശ്വാസം. 2012 മുതൽ 2023 വരെയുള്ള വർഷങ്ങളിലെ മുഹൂർത്ത വ്യാപാരത്തിൽ 9 ലും വിപണികൾ നേട്ടത്തിലായിരുന്നു. കഴിഞ്ഞ വർഷത്തെ മുഹൂർത്ത വ്യാപാരത്തിൽ സെൻസെക്സ് 354 പോയിന്റും നിഫ്റ്റി 100 പോയിന്റും ഉയർന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]