
.news-body p a {width: auto;float: none;}
ലക്നൗ: വ്യത്യസ്തമായി കാണുന്നതെല്ലാം ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. അതിനാൽതന്നെ, ദൂരെ എവിടെയെങ്കിലുമുള്ള ചെറിയ ഗ്രാമങ്ങളിൽ നടക്കുന്ന കാര്യങ്ങൾ പോലും ലോകമെമ്പാടുമുള്ളവർ അറിയുന്നു. അത്തരത്തിൽ വൈറലായിരിക്കുകയാണ് ഒരു വിവാഹ ക്ഷണക്കത്ത്. ഉത്തർപ്രദേശിലെ ഇറ്റാ ജില്ലയിലെ ബിച്പുരി ഗ്രാമത്തിലെ രോഹിത്തിന്റെയും രജനിയുടെയും വിവാഹത്തിന്റെ ക്ഷണക്കത്താണിത്.
ഇക്കഴിഞ്ഞ ഏപ്രിൽ 15നായിരുന്നു ഇവരുടെ വിവാഹം. എന്നാൽ, ഇപ്പോഴാണിത് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. വൈറലാകാൻ കാരണം അതിന്റെ രൂപത്തിലോ എഴുത്തിന്റെ ശൈലിയിലോ അല്ല. അതിൽ എഴുതിയിരിക്കുന്ന കാര്യങ്ങളിലാണ്. ക്ഷണിക്കപ്പെട്ടവരുടെ പേരുകൾക്ക് പുറമേ ഒരാൾ വിവാഹത്തിൽ പങ്കെടുക്കാതെ നോക്കണമെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്.
ഉപേന്ദ്ര, കമൽ, ഇമ്രാൻ, രാജേഷ്, ദൽവീർ തുടങ്ങിയവരെയാണ് കല്യാണത്തിന് ക്ഷണിച്ചിരിക്കുന്നത്. എന്നാൽ, കൂടെ മറ്റൊരു കുറിപ്പും ഉണ്ടായിരുന്നു. ‘ സൗരഭ് വിവാഹത്തിനെത്തിയാൽ കർശനമായി തടയണം. അയാൾ അവിടെ ഉണ്ടാകാൻ പാടില്ല. അവനെ എവിടെ കണ്ടാലും ഓടിക്കണം’, എന്നായിരുന്നു കത്തിൽ. വിവാഹത്തിന് ക്ഷണിക്കാത്തത് മാത്രമല്ല, അയാളെ എവിടെ കണ്ടാലും ഓടിക്കമമെന്ന് കൂടി കണ്ടത് പലരെയും ആശ്ചര്യപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സമൂഹ മാദ്ധ്യമ ഉപയോക്താക്കളായ നിരവധിപേരാണ് തങ്ങളുടെ പരിചയത്തിലുള്ള സൗരഭ് എന്ന് പേരുള്ളവരെ മെൻഷൻ ചെയ്ത് വിവാഹ ക്ഷണക്കത്ത് പങ്കുവച്ചത്. പിന്നാലെ ഇതുമായി ബന്ധപ്പെട്ട് നിരവധി മീമുകളും പുറത്തിറങ്ങി. സൗരഭിന്റെ മുൻ കാമുകിയെ ആണോ രോഹിത്ത് വിവാഹം കഴിക്കുന്നതെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.