
പാരിസ് ∙ കഴിഞ്ഞ സീസണിലെ മികച്ച ലോക ഫുട്ബോളർക്കുള്ള ബലോൻ ദ് ഓർ പുരസ്കാര പ്രഖ്യാപനം ഇന്ന്. ഇന്ത്യൻ സമയം രാത്രി 12.30ന് പാരിസിലാണ് പുരസ്കാരച്ചടങ്ങ്. ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇല്ലാത്ത പുരുഷ താരങ്ങളുടെ 30 അംഗ പട്ടികയിൽ യുവതാരങ്ങളാണ് കൂടുതൽ. റയൽ മഡ്രിഡിന്റെ ബ്രസീലിയൻ താരം വിനീസ്യൂസ്, മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് താരം റോഡ്രി എന്നിവരാണ് കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നവർ.
മികച്ച വനിതാ താരത്തിനുള്ള പുരസ്കാരത്തിനായി കഴിഞ്ഞ വർഷത്തെ ജേതാവായ സ്പെയിനിന്റെ അയ്റ്റാന ബോൺമറ്റി ഉൾപ്പെടെയുള്ളവർ രംഗത്തുണ്ട്. മികച്ച പുരുഷ– വനിതാ ക്ലബ്ബുകൾ, മികച്ച പുരുഷ–വനിതാ ടീം പരിശീലകർ തുടങ്ങിയവയും പ്രഖ്യാപിക്കും.
English Summary:
Ballon d’Or 2024 award announcement today
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]