
ലഹോർ ∙ പാക്കിസ്ഥാന്റെ ഏകദിന, ട്വന്റി20 ടീമുകളുടെ ക്യാപ്റ്റനായി വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാൻ. ബാബർ അസമിന്റെ പിൻഗാമിയായാണ് റിസ്വാൻ ലിമിറ്റഡ് ഓവർ ഫോർമാറ്റുകളിലെ ക്യാപ്റ്റനാകുന്നത്. നവംബർ നാലിന് ആരംഭിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയാണ് റിസ്വാന്റെ ക്യാപ്റ്റൻസിയിൽ പാക്കിസ്ഥാന്റെ ആദ്യ മത്സരം.
ടെസ്റ്റിൽ ഷാൻ മസൂദ് ക്യാപ്റ്റനായി തുടരും. ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ ബാബർ അസമിനെയും പേസർ ഷഹീൻഷാ അഫ്രീദിയെയും ഉൾപ്പെടുത്തി. ഇംഗ്ലണ്ടിനെതിരായ അവസാന 2 ടെസ്റ്റ് മത്സരങ്ങളിലെ ടീമിൽ നിന്ന് ഇവരെ ഒഴിവാക്കിയിരുന്നു.
English Summary:
Mohammad Rizwan Appointed Pakistan Captain
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]