
കൊച്ചി: മലയാള സിനിമയിലെ കാരവൻ ഉടമകൾ ചേർന്ന് അസോസിയേഷൻ ഓഫ് മലയാളം മൂവീ കാരവൻ ഓണേഴ്സ് എന്ന സംഘടന രൂപീകരിച്ചു. എറണാകുളം ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ വെച്ച് ചേർന്ന് ആദ്യ യോഗം പ്രശസ്ത ചലച്ചിത്ര താരം രഞ്ജി പണിക്കർ ഉദ്ഘാടനം ചെയ്തു.
മലയാള സിനിമയിൽ ഏറേ വിവാദങ്ങൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ കാരവൻ വെറും ആർഭാട വസ്തുവല്ലെന്നും അത് സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാകുന്നതിന്റെ ഭാഗമാണെന്നും തിരിച്ചറിഞ്ഞ് കൂടുതൽ ഉത്തരവാദിത്വത്തോടെ സംഘടിച്ച് പ്രവർത്തിക്കാൻ ഈ പുതിയ സംഘടനക്ക് കഴിയട്ടെയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ രഞ്ജി പണിക്കർ പറഞ്ഞു.
യോഗത്തിൽ സജി തോമസിനെ പ്രസിഡന്റായും വിനോദ് കാലടി സെക്രട്ടറിയായും ബിജു ചുവന്ന മണ്ണു ട്രഷററായും ഒപ്പം ഒമ്പത് എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]