
കണ്ണൂര്: വിദേശ നാണ്യ വിനിമയ സ്ഥാപനത്തിൻറെ പേരിലെ നിക്ഷേപ തട്ടിപ്പിൽ കൊല്ലം സ്വദേശിക്ക് നഷ്ടമായത് 43 ലക്ഷം രൂപ. തട്ടിപ്പ് സംഘത്തിൽ ഒരാൾ പൊലീസിന്റെ പിടിയിലായി. കണ്ണൂർ താണ സ്വദേശി ജസീല ആണ് പിടിയിലായത്. ദുബായ് കേന്ദ്രീകൃതമായുള്ള വിദേശ നാണ്യവിനിമയ സ്ഥാപനം സാറ എഫ് എക്സ് കമ്പനിക്കായി പണം ശേഖരിക്കുന്നത് താണയിലെ കാപ് ഗെയിൻ ശാഖ നടത്തിപ്പുകാർ ഏച്ചൂർ സ്വദേശികളായ ജസീല, ജംഷീർ, നസീബ്, കോഴിക്കോട് സ്വദേശി നജ്മൽ എന്നിവരായിരുന്നു.
ഏച്ചൂർ സ്വദേശിനി ജസീല മാത്രമാണ് തട്ടിപ്പിൽ കണ്ണൂർ പോലീസിന്റെ പിടിയിലായത്. കൂട്ടുപ്രതികൾ ഇപ്പോഴും കാണാ മറയത്ത്.സംഘം തട്ടിപ്പ് നടത്തുന്നതിങ്ങനെ. സാമൂഹിക മാധ്യമങ്ങളിലൂടെ ആദ്യം പരസ്യം പ്രത്യക്ഷപ്പെടും. റോബട്ടിക് ട്രേഡിങ്ങിൽ നിക്ഷേപം നടത്തിയാൽ 20ശതമാനം ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് സാധാരണക്കാരെ വെട്ടിലാക്കുന്നത്.
ഉത്തരേന്ത്യയിലെ മരിച്ചവരുടെ അക്കൗണ്ടുകളാണ് പണ വിനിമയത്തിന് ഉപയോഗിച്ചിരുന്നത്. ഇങ്ങനെ കൊല്ലം സ്വദേശിയിൽ നിന്നും തട്ടിയത് 43 ലക്ഷം രൂപയാണ്. 2022 ജൂലൈ മുതൽ ഒക്ടോബർ വരെ പല ഘട്ടങ്ങളിലായി പണം കൈക്കലാക്കി. തട്ടിപ്പ് ആണെന്ന് മനസ്സിലാകുമ്പോഴേക്കും സംഘം രാജ്യം വിടുന്നതാണ് രീതി.പിന്നെ ബന്ധപ്പെടാൻ സാധിക്കില്ല. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട ഇവർക്കെതിരെ വേറെയും പരാതികൾ നിലവിലുണ്ട്. സംഘത്തിലെ മറ്റുള്ളവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.ജസീലയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
17 പവൻ സ്വര്ണം മോഷ്ടിച്ച് വിറ്റു, പണം ആഢംബര ജീവിതത്തിന്, ഇൻസ്റ്റഗ്രാം റീൽസ് താരമായ യുവതി ചിതറയിൽ പിടിയിൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]