എല്ലാ മേഖലകളിലും ഇടം പിടിച്ചിരിക്കുകയാണ് നിര്‍മിത ബുദ്ധി(Artificial intelligence (AI). വിവിധ മേഖലകളില്‍ നിര്‍മിത ബുദ്ധിയുടെ അനന്ത സാധ്യതകള്‍ ഇപ്പോള്‍ തന്നെ ഉപയോഗപ്പെടുത്തി തുടങ്ങി. ഈ രംഗം സൃഷ്ടിക്കാന്‍ പോകുന്ന അനന്തമായ പ്രശ്നങ്ങളെ കുറിച്ചും ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. നിര്‍മിത ബുദ്ധിക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന വലിയ വിപത്തിനെ കുറിച്ച് സംസാരിക്കുകയാണ് സംഗീത സംവിധായകൻ എ.ആര് റഹ്മാന്.
ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തേക്കുറിച്ച് തുറന്നുപറഞ്ഞത്. നിര്‍മിത ബുദ്ധിയുടെ ദുരുപയോഗം കരുതുന്നതിലും വലിയ വിപത്തിനെയാണ് ക്ഷണിച്ചുവരുത്തുകയെന്ന് അദ്ദേഹം പറയുന്നു. സംഗീത രംഗത്ത് എ.ഐ ഉപയോഗിച്ചുകൊണ്ട് ചൂഷണം നടക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എ.ഐ വഴി സംഗീതം പുനരുപയോഗിക്കുമ്പോള്‍ സംഗീതം ചെയ്ത യഥാര്‍ത്ഥ വ്യക്തിയെ എവിടെയും പരാമര്‍ശിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലാല്‍ സലാം എന്ന തമിഴ് ചിത്രത്തില്‍ റഹ്മാന് എ.ഐയുടെ സഹായം തേടിയിരുന്നു. അന്തരിച്ച ഗായകരായ ബാബ ഭാക്യ, ഷാഹുല്‍ ഹമീദ് എന്നിവരുടെ ശബ്ദം പുനരവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഇത് ഗായകരുടെ കുടുംബത്തിന്റെ അനുവാദം വാങ്ങിയിട്ടാണെന്നും പ്രതിഫലം നല്‍കിയിരുന്നുവെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കുകയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]