ഉള്ളുലയ്ക്കുന്നതാണ് ഉറ്റവരുടെ വേര്‍പാട്. അതുണ്ടാക്കുന്ന വേദന മറികടന്ന് ജീവിതത്തില്‍ മുന്നോട്ടുപോകുകയെന്നത് എളുപ്പമല്ല. അത്തരത്തിലുണ്ടായ വേദനയെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടന് പ്രകാശ് രാജ്. അഞ്ചുവയസുകാരനായ മകന്റെ വേര്‍പാടുണ്ടാക്കിയ വേദനയെക്കുറിച്ചാണ് നടന്റെ തുറന്നുപറച്ചില്‍. ചില നഷ്ടങ്ങളുണ്ടാക്കുന്ന വേദനകള്‍ ഒരിക്കലും അവസാനിക്കില്ലെന്നും ജീവിതത്തിലെ പോസിറ്റീവായിട്ടുള്ള കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ടെന്നും നടന് പറഞ്ഞു.
മകന് സിദ്ധാര്‍ഥിന്റേയും സുഹൃത്തായ ഗൗരി ലങ്കേഷിന്റേയും വേര്പാടുകളെ ഓര്‍ത്തെടുക്കുകയായിരുന്നു അദ്ദേഹം. എബിപി സതേണ്‍ റൈസിങ് സമ്മിറ്റിലാണ് നടന്റെ പ്രതികരണം.
ഈ വേദന വളരെ വ്യക്തിപരമായ ഒന്നാണ്. എന്റെ സുഹൃത്ത് ഗൗരി ലങ്കേഷിന്റേതായാലും മകന് സിദ്ധാര്ഥിന്റേതായാലും. പക്ഷേ എനിക്ക് മക്കളുണ്ട്. കുടുബമുണ്ട്. ജോലിയും മറ്റുള്ളവരുമുണ്ട്. ഒരു മനുഷ്യനെന്ന നിലയില്‍ എനിക്ക് ജീവിതത്തില്‍ ഉത്തരവാദിത്തമുണ്ട്. -പ്രകാശ് രാജ് പറഞ്ഞു.
എൻ്റെ വേദനയെക്കാൾ എൻ്റെ സന്തോഷങ്ങൾ പങ്കിടാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കാരണം അത് വ്യക്തിപരമായ വേദനയെ ലഘൂകരിക്കുന്നു. ഞാൻ അതിനെക്കുറിച്ച് ചിന്തിക്കാൻ ആഗ്രഹിക്കുന്നില്ല. ചില മുറിവുകൾ ശരീരത്തിലുണ്ടാക്കുന്നതിനേക്കാൾ ആഴമേറിയതാണ്. അതിനൊപ്പം ജീവിച്ചേ പറ്റൂവെന്നും പ്രകാശ് രാജ് പറഞ്ഞു.
ഒരു മനുഷ്യനെന്ന നിലയില്‍ ഇത് ബുദ്ധിമുട്ടിലാക്കുകയും വേദനിപ്പിക്കുകയും നിസ്സഹായാവസ്ഥ തോന്നിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ജീവിക്കാനുള്ള കാരണങ്ങള്‍ തേടണം. മരണം എല്ലായ്പ്പോഴും ഇവിടെയുണ്ട്.- പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.
1997 ല്‍ ലളിതാ കുമാരിയുമായിട്ടാണ് പ്രകാശ് രാജിന്റെ ആദ്യ വിവാഹം. ആ ബന്ധത്തില്‍, മരണപ്പെട്ട സിദ്ധാര്‍ഥ് അടക്കം മൂന്ന് കുട്ടികളുണ്ടായിരുന്നു. മേഘ്ന, പൂജ എന്നിവരാണ് മറ്റുള്ളവര്‍. 2004-ലാണ് സിദ്ധാര്‍ഥ് മരണപ്പെടുന്നത്. 2009 ല്‍ ലളിത കുമാരിയുമായി വിവാഹമോചിതനായ ശേഷം 2010 ല്‍ കൊറിയോഗ്രാഫറായ പോണി വര്‍മയെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ വേദാന്ത് എന്ന മകനുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]