
കൊച്ചി: പല്ലൊട്ടി 90s കിഡ്സ് എന്ന സിനിമ കണ്ട് ഇറങ്ങുന്ന ഓരോരുത്തരും ചിത്രത്തെക്കുറിച്ച് മനോഹരമായ അഭിപ്രായങ്ങളാണ് പറയുന്നതെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. അവരുടെ അനുഭവമാണ് അവർ പങ്കുവെയ്ക്കുന്നത്. സന്തോഷം കൊണ്ട് മനസ്സ് തുള്ളിച്ചാടുന്ന തരത്തില്‍ ആളുകള്‍ ഞങ്ങളെ വിളിച്ച് സന്തോഷം അറിയിക്കുന്നുവെന്നും ലിജോ.
To advertise here, Contact Us
“ഞങ്ങളുടെ മുഴുവന്‍ ടീം പ്രേക്ഷകരെ നന്ദി അറിയിക്കുന്നു. പല്ലൊട്ടി 90s കിഡ്സ് ഒരു ടൈം മെഷീനാണ്. ആ ടൈം മെഷീനിൽ കയറാനുള്ള അവസരം നിങ്ങൾ കളയരുത്. അതിൽ കയറി 90-കളിലേക്കോ നിങ്ങളുടെ ചെറുപ്പകാലങ്ങളിലേക്കോ, ഒരുപാട് കാര്യങ്ങൾ മാജിക് പോലെ കാണിച്ച് നൽകുന്ന സിനിമയാണ്. ഇത് സിനിമയുടെ മാജിക്കാണ്. അത് സംഭവിച്ചിട്ടുള്ള ചിത്രമാണ് പല്ലൊട്ടി 90s കിഡ്സ്”, ലിജോ പറഞ്ഞു.
ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന ചിത്രമാണ് പല്ലൊട്ടി 90s കിഡ്സ്. മികച്ച ബാലതാരം, മികച്ച കുട്ടികളുടെ ചിത്രം, മികച്ച പിന്നണി ഗായകൻ ഉൾപ്പെടെ 3 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സ്വന്തമാക്കിയ ചിത്രം ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ശ്രദ്ധിക്കപ്പെട്ടിരുന്നു.
കണ്ണൻ, ഉണ്ണി എന്നീ രണ്ടു കുട്ടികളുടെ നിഷ്ക്കളങ്കമായ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഒപ്പം മനോഹരമായൊരു കുട്ടിക്കാലത്തിന്റെയും കഥയാണ് ‘പല്ലൊട്ടി 90 ‘s കിഡ്സ്’ ചിത്രത്തിന്റെ കഥ. നവാഗതനായ ജിതിൻ രാജ് ആണ് ചിത്രത്തിന്റെ സംവിധായകൻ. സിനിമാപ്രാന്തൻ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയയും നിതിൻ രാധാകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]