
മുംബൈ: ഷാരൂഖ് ഖാൻ ആരാധകർ ഏറെ ആഘോഷിച്ച ചിത്രങ്ങളിലൊന്നാണ് കഭി ഖുഷി കഭി ഗം. കരൺ ജോഹർ സംവിധാനം ചെയ്ത് ഈ ജനപ്രിയ ചിത്രത്തിലെ താരത്തിന്റെ ഇൻട്രോയും ഏറെ മികച്ചതായിരുന്നു. എന്നാൽ, ഈ ഇൻട്രോ സീനിൽ ഷാരൂഖ് തൃപ്തനല്ലായിരുന്നു എന്ന് പറയുകയാണ് ചലച്ചിത്ര സംവിധായകൻ നിഖില് അദ്വാനി.
കല് ഹൊ നാ ഹോ, സലാം ഇ ഇഷ്ക്, ചാന്ദ്നി ചൗക് ടു ചൈന എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് നിഖിൽ. കഭി ഖുഷി കഭി ഗം എന്ന ചിത്രത്തിൽ കരൺ ജോഹറിന്റെ സഹസംവിധായകനായിരുന്നു അദ്ദേഹം. സൈറസ് സെയ്സ് എന്ന പോഡ്കാസ്റ്റ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നിഖിലിന്റെ വെളിപ്പെടുത്തൽ.
ഹെലികോപ്ടറിൽ നിന്ന് ഇറങ്ങിവരുന്നതായിട്ടായിരുന്നു ചിത്രത്തിലെ ഷാരൂഖിന്റെ ഇൻട്രോ. ഇത് കേട്ടതോടെ അദ്ദേഹം ഏറെ ആവേശഭരിതനായിരുന്നു. ഹെലികോപ്ടറിൽ നിന്ന് ചാടിയിറങ്ങുന്ന ആക്ഷൻ പാക്ക്ഡ് ഇൻട്രോയായിരിക്കും എന്നാണ് ഷാരൂഖ് കരുതിയത്. എന്നാൽ, കാര്യങ്ങൾ അങ്ങിനെയല്ലായിരുന്നു. വിദേശപഠനം കഴിഞ്ഞ് തിരികെയെത്തുന്ന ഒരു യുവാവ് പതുക്കെ ഹെലികോപ്ടറിൽ നിന്ന് ഇറങ്ങുന്നതാണ് ചിത്രീകരിച്ചത്. ഇക്കാര്യത്തിൽ ഷാരൂഖ് ഏറെ നിരാശനായിരുന്നു.
ജയ ഭച്ചൻ അവതരിപ്പിച്ച അമ്മയുടെ കാഴ്ചപാടാണ് ചിത്രത്തിൽ അവതരിപ്പിക്കാൻ ശ്രമിച്ചത്. തിരിച്ചെത്തിയ മകൻ വീട്ടുമുറ്റത്ത് കാലുകുത്തുമ്പോൾ അവർ ഉള്ളുകൊണ്ട് അറിയുന്നുണ്ട്. പിന്നീട് പൂജാ താലവും കൈയ്യിലേന്തി അവരെ സ്വീകരിക്കുന്ന അമ്മയുടെ വൈകാരികത നിറഞ്ഞ സീനായിരുന്നു അത്, നിഖിൽ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]