
മുംബൈ: മുന്‍ ഭാര്യയും ഇന്റീരിയര്‍ ഡിസൈനറുമായ സൂസന് ഖാന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുത്ത് ബോളിവുഡ് താരം ഹൃത്വിക് റോഷന്. അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി സൂസന് സംഘടിപ്പിച്ച പാര്‍ട്ടിയിലെ ഹൃത്വിക്കിന്റെ സാന്നിധ്യം ആരാധകര്‍ക്കും സന്തോഷം പകര്‍ന്നു.
നടനും മോഡലുമായ അലി ഗോണി പങ്കിട്ട, സൂസന്റെ പിറന്നാളാഘോഷത്തിന്റെ വീഡിയോയില്‍ ഹൃത്വിക്കിനെയും കാണാം. സൂസന്റെ ബോയ്ഫ്രണ്ടായ നടന് അര്‍സ്ലാന്‍ ഗോണിയും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. കരിഷ്മ തന്ന, ജാസ്മിന് ഭാസി എന്നിവരും പാര്‍ട്ടിയില്‍ സാന്നിധ്യമറിയിച്ചു.
നടന് സഞ്ജയ് ഖാന്റെ മകളായ സൂസന് 2000 ഡിസംബറിലാണ് ഹൃത്വിക് റോഷനെ വിവാഹം ചെയ്യുന്നത്. ഇരുവര്‍ക്കും ഹ്രെഹാന്, ഹൃദാന്‍ എന്നീ രണ്ട് ആണ്‍മക്കളുമുണ്ട്. 14 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം 2014-ലാണ് ഇരുവരും പിരിയുന്നത്. എന്നാല്‍ ഇരുവരും തങ്ങള്‍ക്കിടയിലെ സൗഹൃദം അവസാനിപ്പിച്ചില്ല. മക്കള്‍ക്കൊപ്പം സമയം ചിലവഴിക്കാനും ഇരുവരും ഒന്നിച്ച് സമയം കണ്ടെത്താറുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]