
ന്യൂഡൽഹി∙ മൊബൈൽ താരിഫ് വർധന നടപ്പാക്കിയ 3 കമ്പനികളുടെ വരിക്കാരുടെ എണ്ണത്തിൽ കനത്ത ഇടിവ് തുടരുമ്പോഴും ബിഎസ്എൻഎലിന് വൻ കുതിപ്പ്. താരിഫ് വർധന നടപ്പാക്കിയ ശേഷമുള്ള 2 മാസങ്ങളിൽ മാത്രം ബിഎസ്എൻഎലിന് കൂടിയത് 54.64 ലക്ഷം വരിക്കാരാണ്. ഏകദേശം 2 വർഷക്കാലമായി വരിക്കാരുടെ എണ്ണത്തിൽ ഇടിവു തുടർന്ന ബിഎസ്എൻഎൽ ആണ് ജൂലൈയിലെയും ഓഗസ്റ്റിലെയും കണക്കിൽ കുതിപ്പ് തുടരുന്നത്.
ജൂലൈ ആദ്യവാരമാണ് റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ (വിഐ) എന്നിവ നിരക്ക് കൂട്ടിയത്.
കേരളത്തിലും ബിഎസ്എൻഎൽ ഒഴികെയുള്ള കമ്പനികളുടെ വരിക്കാരിൽ 2 മാസത്തിനിടെ വൻ ഇടിവുണ്ടായി. കേരളത്തിൽ ബിഎസ്എൻഎലിന് ഈ 2 മാസത്തിനിടെ അധികമായി ലഭിച്ചത് 91,444 വരിക്കാരാണ്.
ഏറ്റവും കൂടുതൽ വരിക്കാരുള്ള റിലയൻസ് ജിയോയ്ക്ക് രാജ്യമാകെ 47.77 ലക്ഷം വരിക്കാരെയാണ് നഷ്ടമായത്. കേരളത്തിൽ മാത്രം 1.73 ലക്ഷം വരിക്കാരുടെ കുറവുണ്ടായി. രാജ്യമാകെ എയർടെലിന് 41.03 ലക്ഷം വരിക്കാരും. വോഡഫോണിന് 32.88 ലക്ഷം വരിക്കാരെയും നഷ്ടപ്പെട്ടു.
ടെലികോം നിരക്ക് വർധിപ്പിച്ചത് മാത്രമാണോ കണക്കിനു പിന്നിലെന്ന് വ്യക്തമല്ല. ചട്ടലംഘനത്തിന്റെ പേരിൽ ടെലികോം വകുപ്പിന്റെയോ ട്രായിയുടെയോ നിർദേശപ്രകാരം കണക്ഷനുകൾ റദ്ദാക്കുന്നതും കെവൈസി നടപടിക്രമം പാലിക്കാത്തതുവഴി റദ്ദാകുന്നതും കണക്കിൽ പ്രതിഫലിക്കാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]