
സര്‍ക്കാറിനെതിരെ പ്രതിഷേധങ്ങള്‍ പലപ്പോഴും രേഖപ്പെടുത്തപ്പെടാറ് പൊതുമുതലുകള്‍ നശിപ്പിച്ച് കൊണ്ടായിരിക്കും. റെയില്‍വെ സര്‍വ്വീസ് തടസപ്പെടുത്തിയാണ് സംസ്ഥാന ദേശീയ പാര്‍ട്ടികള്‍ വരെ കേന്ദ്രസര്‍ക്കാറിനെതിരെയുള്ള പ്രതിഷേധങ്ങള്‍ പലപ്പോഴും രേഖപ്പെടുത്തപ്പെടുത്തുന്നത്. അദൃശ്യരായി പ്രവര്‍ത്തിക്കുന്ന ദേശവിരുദ്ധ ശക്തികളാകട്ടെ റെയില്‍വെ സര്‍വീസുകളെ അട്ടിമറിച്ചാണ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താന്‍ പലപ്പോഴും ശ്രമിക്കാറ്. ഇത് വലിയ അപകടങ്ങളിലേക്കും നിരവധി പേരുടെ മരണത്തിനും കാരണമാവുകയും അത് വഴി സര്‍ക്കാറിനെ അസ്ഥിരമാക്കാമെന്ന് അവര്‍ തെറ്റിദ്ധരിക്കുന്നു. അതേസമയം ഇത്തരം അക്രമണങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നതാകട്ടെ സാധാരണക്കാരെയും.
ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തിലുടനീളം ഇത്തരം പതിയിരുന്നുള്ള ആക്രമണങ്ങള്‍ ഒരു പാട് നേരിടേണ്ടിവന്നിട്ടുണ്ട്. അതേസമയം അവയില്‍ ഭൂരിഭാവും റെയില്‍വേ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിലായി ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പ്രേംപൂർ റെയിൽവെ സ്റ്റേഷന് സമീപമുള്ള ട്രാക്കുകളിൽ നിന്ന് ഒഴിഞ്ഞ ഗ്യാസ് സിലിണ്ടർ കണ്ടെത്തിയപ്പോള്‍ മധ്യപ്രദേശിലെ ബുർഹാന്‍പൂർ ജില്ലയിൽ സൈനികർ സഞ്ചരിച്ച ട്രെയിന്‍ തകർക്കാനായി റെയില്‍വെ ട്രാക്കില്‍ സ്ഥാപിച്ചിരുന്ന 10 ഡിറ്റണേറ്ററുകളാണ് കണ്ടെത്തിയിരുന്നത്.
ജോലിക്കിടയിൽ ദേശീയഗാനം കേട്ട പെയിൻറിംഗ് തൊഴിലാളി ചെയ്തത് കണ്ടോ; വൈറലായി വീഡിയോ
ഇതിന് പിന്നാലെയാണ് ദില്ലി – ലഖ്നൌ ട്രെയിന്‍ പോകുന്ന ട്രാക്കില്‍ 10 കിലോ ഭാരുമുള്ള മരത്തടി വച്ചത്. ട്രെയിന്‍ നമ്പർ 14236 ബറേലി-വാരണാസി എക്സ്പ്രസ് കടന്നു പോകുന്ന ട്രാക്കിലാണ് മരത്തടി ഉണ്ടായിരുന്നത്. ട്രെയിന്‍ മരത്തടിയില്‍ ഇടിക്കുകയും ഏതാണ്ട് കുറച്ചേറെ ദൂരം അതും വലിച്ച് ഓടുകയും ചെയ്തു. പിന്നാലെ ലോക്കോ പൈലറ്റ് ട്രെയിന്‍ അടിയന്തരമായി നിര്‍ത്തിയത് കൊണ്ട് വലിയ അപകടം ഒഴിവായി. എങ്കിലും ട്രാക്കുകളിലെ സിഗ്നലിംഗ് ഉപകരണങ്ങള്‍ കേടാവുകയും ഇത് ലഖ്നൗ-ഹർദോയ് ലൈനിലെ ട്രെയിന്‍ സര്‍വ്വീസുകളെ ബാധിക്കുകയും ചെയ്തു.
മരണക്കിടക്കയിൽ കിടക്കുന്ന അമ്മയുടെ ചെവിയിൽ ‘ഐ ലവ് യൂ’ എന്ന് മന്ത്രിക്കുന്ന മകന്റെ വീഡിയോ ഏറ്റെടുത്ത് ചൈനക്കാർ
ട്രെയിനിന്റെ ചക്രങ്ങള്‍ക്കിടയില്‍ നിന്നും ഏറെ ബുദ്ധിമുട്ടിയാണ് മരത്തടി പുറത്തെടുത്തത്. ഇതേ തുടര്‍ന്ന് ഗതാഗതം രണ്ട് മണിക്കൂറോളം വൈകി. റെയിൽവേ ട്രാക്കുകളിൽ അടുത്തിടെ നടന്ന അട്ടിമറി ശ്രമങ്ങൾ കേന്ദ്ര സർക്കാർ വളരെ ഗൗരവമായി കാണുകയും കേസുകൾ അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസിയെ (എൻഐഎ) ചുമതലപ്പെടുത്തി. എങ്കിലും ഇപ്പോഴും ഇത്തരം പതിയിരുന്നുള്ള ആക്രമണ ശ്രമങ്ങള്‍ തുടരുന്നുവെന്നത് ജനങ്ങളില്‍ ആശങ്ക പടര്‍ത്തുന്നു.
കണ്ടെത്തിയത്, ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ നിധി; 950 വര്‍ഷം പഴക്കമുള്ള നാണയ ശേഖരം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]