
.news-body p a {width: auto;float: none;}
ഇസ്താംബുൾ: യൂറോപ്പ ലീഗിൽ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തുർക്കി ക്ലബ് ഫെനർബാഷെ സമനിലയിൽ കുരുക്കി. ഫെനർബാഷെയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 15-ാം മിനിട്ടിൽ ക്രിസ്റ്റ്യൻ എറിക്സൺ നേടിയ ഗോളിലൂടെ യുണൈറ്റഡ് ലീഡെടുത്തെങ്കിലും 49-ാം മിനിട്ടിൽ എൻ നിസിറി നേടിയ ഗോളിലൂടെ ഫെനർബാഷെ സമനില പിടിക്കുകയായിരുന്നു. മത്സരത്തിനിടെ റഫറിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചു ഫെ നർബാഷെ കോച്ച് ഹോസെ മൗറീഞ്ഞോ ചുവപ്പ് കാർഡ് കണ്ടു.
പുതിയ യൂറോപ്പ സീസണിൽ ഒരു ജയം പോലും ഇതുവരെയില്ലാത്ത യുണൈറ്റഡ് കളിച്ച മൂന്ന് മത്സരങ്ങളിലും സമനില കൊണ്ട് തൃപ്തിപ്പെട്ടു. ആകെയുള്ള 36 ടീമുകളിൽ 21-ാം സ്ഥാനത്തുള്ള യുണൈറ്റഡിന് അവസാന 16 ൽ ഇടം നേടി നോക്കട്ടിൽ കടക്കാനുള്ള സാധ്യത കുറയുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]