
മസ്കത്ത് ∙ ഇന്ത്യ എയെ തകർത്ത് അഫ്ഗാനിസ്ഥാൻ എ ടി20 എമർജിങ് ടീംസ് ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഫൈനലിൽ. അഫ്ഗാനിസ്ഥാൻ എ 20 റൺസിനാണ് ഇന്ത്യ എയെ പരാജയപ്പെടുത്തിയത്. അഫ്ഗാനിസ്ഥാൻ എ ഉയർത്തിയ 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ എയ്ക്ക് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുക്കാനെ സാധിച്ചുള്ളു. സ്കോർ: അഫ്ഗാനിസ്ഥാൻ എ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 206 റൺസ്. ഇന്ത്യ എ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ അഫ്ഗാനിസ്ഥാൻ എയും ശ്രീലങ്ക എയും ഏറ്റുമുട്ടും.
34 പന്തിൽ എട്ടു ഫോറും രണ്ടു സിക്സുമുൾപ്പെടെ 64 റൺസെടുത്ത രമൺദീപ് സിങ്ങാണ് ഇന്ത്യ എയുടെ ടോപ് സ്കോറർ. ആയുഷ് ബഡോനി (31 റൺസ്), നിഷാന്ത് സിന്ധു (23), നെഹാൽ വധേര (20), പ്രഭ്സിമ്രൻ സിങ്ങ് (19), തിലക് വർമ (16) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യൻ ബാറ്റർമാരുടെ പ്രകടനം. അഫ്ഗാനിസ്ഥാനു വേണ്ടി അബ്ദുൽ റഹ്മാൻ, ഗസൻഫർ എന്നിവർ രണ്ടു വിക്കറ്റ് വീതവും ഷറഫുദ്ദീൻ അഷ്റഫ് ഒരു വിക്കറ്റും നേടി.
ടോസ് നേടി ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ അഫ്ഗാനിസ്ഥാൻ എ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 206 റൺസാണു നേടിയത്. 137 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് അഫ്ഗാന്റെ വമ്പൻ സ്കോറിനു കരുത്തായത്. സിദിഖുല്ല അടർ 52 പന്തുകളിൽനിന്ന് 83 റണ്‍സെടുത്തു. സുബൈദ് അക്ബരി 41 പന്തിൽ 64 റൺസെടുത്തു പുറത്തായി. പവർപ്ലേയിൽ 61 റൺസാണ് അഫ്ഗാൻ ഓപ്പണർമാർ അടിച്ചുകൂട്ടിയത്. 11.5 ഓവറിൽ (71 പന്തുകൾ) അഫ്ഗാൻ 100 പിന്നിട്ടു.
ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചതിനു പിന്നാലെയെത്തിയ കരിം ജനത്തും അഫ്ഗാനു വേണ്ടി തിളങ്ങി. 20 പന്തിൽ താരം 41 റൺസെടുത്തു. ക്യാപ്റ്റൻ ദർവിഷ് റസൂലി നേരിട്ട ആദ്യ പന്തിൽ ബോൾഡായി. ഇന്ത്യയ്ക്കായി പേസര്‍ റാസിഖ് സലാം മൂന്നു വിക്കറ്റുകൾ വീഴ്ത്തി.
English Summary:
India A vs Afghanistan A, ACC Mens T20 Emerging Teams Asia Cup 2024, Semi Final 2 – Live Cricket Score
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]