
ശരീരസൗന്ദര്യ സംരക്ഷണത്തിന് ഒരു വ്യക്തിയുടെ രൂപമുണ്ടെങ്കില്‍ അതാണ് മലൈക അറോറ എന്നാണ് ആരാധകരുടെ അഭിപ്രായം. ഒക്ടോബര്‍ 23-ന് 51-ാം പിറന്നാളാഘോഷിച്ച താരത്തിന് പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് അവരുടെ ആരാധകര്‍ മാത്രമല്ല, ബോളിവുഡ് ഒന്നടങ്കം പറയുന്നു. സിനിമാ മേഖലയില്‍നിന്നും പുറത്തുനിന്നും നിരവധി പേരാണ് മലൈകയ്ക്ക് ജന്മദിനാശംസകളുമായി എത്തിയത്. എന്നാല്‍ അതിനിടയില്‍ എല്ലാവരും തിരഞ്ഞത് ആ ഒരാളുടെ ആശംസയ്ക്കായിരുന്നു, അര്ജുന് കപൂറിന്റെ. എന്നാല്‍ നിരാശയായിരുന്നു ഫലം. എന്നാല്‍ അടുത്ത ദിവസം പ്രത്യക്ഷപ്പെട്ട അര്‍ജുന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയെ മലൈകയുമായി ബന്ധപ്പെടുത്തിയാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നത്.
കറുത്ത പശ്ചാത്തലത്തിൽ ‘Never forget who you are – The Lion King’ എന്നുമാത്രം എഴുതിയ ഒരു സ്റ്റോറിയാണ് ഒക്ടോബര്‍ 24-ന് അര്ജുന് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഇത് മലൈകയെ ഉദ്ദേശിച്ചാണെന്നും അവര്‍ക്കുള്ള അര്‍ജുന്റെ സ്നേഹപൂര്‍ണമായ ഓര്‍മപ്പെടുത്തലാണെന്നുമാണ് ആരാധകരുടെ കണ്ടെത്തല്‍. പ്രണയം തുടങ്ങിയ കാലംമുതല്‍ പ്രായവ്യത്യാസത്തിന്റെ പേരില്‍ ഏറെ വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങിയ പ്രണയജോഡിയാണ് മലൈകയും അര്‍ജുനും. അര്‍ബാസ് ഖാനുമായുള്ള വിവാഹമോചനത്തിന്റെയും തന്നെക്കാള്‍ പ്രായം കുറഞ്ഞ അര്‍ജുനുമായി അടുപ്പത്തിലായതിന്റെയും പേരില്‍ മലൈക നേരിട്ട വ്യക്തിഹത്യകള്‍ അത്രത്തോളമാണ്.
1998-ല്‍ വിവാഹിതരായ മലൈകയും അര്‍ബാസും 19 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് 2017-ലാണ് വിവാഹമോചനം നേടിയത്. തുടര്‍ന്ന് 2018-ലാണ് മലൈകയും അര്‍ജുനും പ്രണയത്തിലാകുന്നത്. 2019-തോടെ ഇരുവരും പ്രണയം പരസ്യമാക്കി. ഇരുവരും തമ്മില്‍ 11 വയസിന്റെ വ്യത്യാസമുണ്ട്. ജൂണില്‍ അര്‍ജുന്റെ ജന്മദിനാഘോഷങ്ങളില്‍നിന്ന് മലൈക മാറിനിന്നതോടെയാണ് ഇരുവരും വേര്പിരിയുന്നതായുള്ള അഭ്യൂഹങ്ങള്‍ പരന്നുതുടങ്ങിയത്. പിന്നാലെ നടന്ന ഒരു പരിപാടിയില്‍ ഇരുവരും അന്യോന്യം അവഗണിക്കുക കൂടി ചെയ്തതോടെ വേര്‍പിരിയല്‍ ചര്‍ച്ചകള്‍ കൊഴുത്തു.
എന്നാല്‍ ഇരുവരും ഇതുവരെയും വേര്‍പിരിയല്‍ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല. സെപ്തംബര്‍ 11-ന് മലൈകയുടെ അച്ഛന് അനില്‍ അറോറ മരിച്ചപ്പോള്‍ അര്ജുന് എത്തുകയും ചടങ്ങുകളില്‍ ആദ്യന്ത്യം പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതോടെ വേര്‍പിരിയുന്നു എന്ന വാര്‍ത്തകള്‍ കെട്ടുകഥകളാണ് എന്ന് ആരാധകര്‍ ഉറപ്പിച്ചു. എന്നാല്‍ പിന്നീടും ഇരുവരും ഒരുമിച്ചുള്ള ഒരു നല്ല വാര്‍ത്തയും പുറത്തുവന്നില്ല. പിന്നാലെയാണ് ഇപ്പോള്‍ മലൈകയുടെ ജന്മദിനത്തിന് ആര്ജുന് ആശംസകള്‍ നേരാതിരിക്കുകയും ഇത്തരത്തിലൊരു പോസ്റ്റ് പങ്കുവെക്കുകയും ചെയ്തിരിക്കുന്നത്. ഇതാണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]