
യൂട്യൂബിലൂടെ സംഗീതപ്രേമികളിലേക്കെത്തിയ ‘ഏകം പൂർണ്ണത്രയീശം’ എന്ന കീർത്തനം ശ്രദ്ധേയമാകുന്നു. റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ ഒരുലക്ഷത്തിലധികം വ്യൂസാണ് ഗാനം നേടിയിരിക്കുന്നത്.
പ്രിയദർശിനി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഭക്തിസാന്ദ്രമായ ഗാനം ശുദ്ധമായ സംഗീതശൈലിയും സാഹിത്യത്തിന്റെ ഭാവഗൗരവവും ആലാപന മാധുര്യവും കൊണ്ടാണ് ശ്രദ്ധേയമായിരിക്കുന്നത്. സംഗീതസംവിധായകൻ ശരത് ആണ് ഗാനം ഔദ്യോഗികമായി പ്രകാശനം ചെയ്തത്. സുജാത മോഹൻ, ടി. എസ്. രാധാകൃഷ്ണൻ, ഡോ.. ശ്രീവത്സൻ ജെ. മേനോൻ തുടങ്ങി സംഗീതരംഗത്തെ പ്രമുഖർ ഗാനത്തിന് അനുമോദനം രേഖപ്പെടുത്തി.
സുപ്രസിദ്ധ വീണവിദ്വാൻ അനന്തപത്മനാഭന്റെ മേൽനോട്ടത്തിൽ ‘പ്രിയദർശിനി’ രാഗത്തിൽ രഞ്ജിത്ത് മേലെപ്പാട്ടാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം വിമൻസ് കോളേജ് മ്യൂസിക് വിഭാഗം മേധാവി ഡോ. ആനയടി ധനലക്ഷ്മിയുടേതാണ് ആലാപനം. സംസ്കൃത ഭാഷയിൽ ഈ കീർത്തനം രചിച്ചിരിക്കുന്നത് പ്രകാശ് കെ. വർമ്മ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]