
കുഞ്ഞ് ജനിച്ചശേഷം സിനിമയുടെ തിരക്കുകളിൽനിന്നെല്ലാമൊഴിഞ്ഞ് കുടുംബത്തിനൊപ്പം ചിലവിടുകയാണ് നടി അമലാ പോൾ. ഇപ്പോഴിതാ അമലയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഭർത്താവ് ജഗദ് ദേശായിയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
ജഗത്തിനും മകൾ ഇളൈയ്ക്കുമൊപ്പം ബാലിയിലാണ് അമലാ പോൾ ഇപ്പോഴുള്ളത്. ഇവിടത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഉലുവാട്ടുവിൽ അവധിയാഘോഷിക്കുന്നതിനിടെയാണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. അമ്മയായ ശേഷം അമല കൂടുതൽ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ പ്രതികരണം.
നേരത്തെയും ബാലിയിലെ അവധിയാഘോഷത്തിന്റെ ചിത്രങ്ങൾ അമലാ പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു അമലയും ജഗദ് ദേശായിയും വിവാഹിതരായത്. ഗുജറാത്ത് സ്വദേശിയാണ് ജഗദ്.
ആസിഫ് അലി നായകനായെത്തിയ ‘ലെവൽ ക്രോസി’ലാണ് അണലാ പോൾ ഒടുവിൽ വേഷമിട്ടത്. പൃഥ്വിരാജ് നായകനായെത്തിയ ആടുജീവിതമാണ് ഈ വർഷം അമലയുടേതായി തിയേറ്ററുകളിലെത്തിയ മറ്റൊരു സിനിമ. നിലവിൽ പുതിയ പ്രോജക്ടുകളിലൊന്നും നടി കരാർ ഒപ്പിട്ടിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]