
.news-body p a {width: auto;float: none;}
കൊല്ലം: കൊല്ലം പോർട്ടിൽ ഒരുമാസത്തിനകം ഇമിഗ്രേഷൻ ചെക്ക് പോയിന്റ് (ഐ.സി.പി) പ്രവർത്തനം തുടങ്ങാൻ ധാരണയായതോടെ വികസനം അടുത്ത ഘട്ടത്തിലേക്ക്. ബ്യൂറോ ഒഫ് ഇമിഗ്രേഷൻ നിർദ്ദേശിച്ച സൗകര്യങ്ങളുടെ ക്രമീകരണം പുരോഗമിക്കുന്നു. സംസ്ഥാന സർക്കാർ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കാൻ തീരുമാനിച്ചാൽ ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം മാറുന്നത് വരെ കാത്തിരിക്കേണ്ടിവരും.
13 ലക്ഷത്തിന്റെ സിവിൽ ജോലികളും 11.30 ലക്ഷത്തിന്റെ ഇലക്ട്രിക്കൽ ജോലികളുമാണ് ഐ.സി.പി ഓഫീസിൽ നടക്കുന്നത്. ഇതിൽ ഒരു കൗണ്ടറിന്റെ സൗകര്യങ്ങൾ സജ്ജമാക്കി ഓഫീസ് പ്രവർത്തനം തുടങ്ങാനാണ് ആലോചന. ബാക്കിയുള്ള കൗണ്ടറുകൾ പിന്നാലെ സജ്ജീകരിക്കും. എമിഗ്രേഷൻ ജോലികൾക്കായി സംസ്ഥാന പൊലീസിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിരുന്നു.
ഇതിൽ നിന്നും അഭിമുഖത്തിലൂടെ തിരഞ്ഞെടുത്തവരുടെ പട്ടിക സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയിട്ടുണ്ട്. ഈ പട്ടികയിൽ നിന്നും ഒരു കൗണ്ടറിന്റെ പ്രവർത്തനത്തിന് ആവശ്യമായവരെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കും. ഐ.സി.പി ഓഫീസ് ആരംഭിക്കുന്നതോടെ വിദേശ കപ്പലുകൾക്ക് കൊല്ലം പോർട്ടിൽ തടസങ്ങളില്ലാതെ നങ്കൂരമിടാം. കപ്പലിലെ യാത്രക്കാർക്കും ജീവനക്കാർക്കും ഇമിഗ്രേഷൻ പരിശോധനകൾ പൂർത്തിയാക്കി പോർട്ടിൽ ഇറങ്ങാം.
ഒഴിയുന്നത് വലിയ തടസം
ഐ.സി.പി ഇല്ലാത്തതിനാലാണ് കൊല്ലം പോർട്ടിലേക്ക് വിദേശ കപ്പലുകൾ കാര്യമായി എത്താതിരുന്നത്. വിദേശ കപ്പലുകൾക്ക് കൊല്ലം പോർട്ടിൽ നങ്കൂരമിടാനും അതിലുള്ളവർക്ക് പോർട്ടിൽ ഇറങ്ങാനും താത്കാലിക എഫ്.ആർ.ഒയുടെ ചുമതലയുള്ള കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ വഴി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് പ്രത്യേക അനുമതി വാങ്ങണമായിരുന്നു. ഈ നൂലമാലകൾ കാരണം അന്താരാഷ്ട്ര കപ്പൽ ചാലിനോട് അടുത്തുകിടന്നിട്ടും ജീവനക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ക്രൂ ചെയ്ഞ്ചിംഗിന് പോലും കൊല്ലത്തേക്ക് കപ്പലുകൾ എത്തിയിരുന്നില്ല. കൊല്ലത്ത് നിന്ന് യാത്ര കപ്പലുകളുടെ സർവീസ് ആരംഭിക്കാനും ചെക്ക് പോസ്റ്റ് ഗുണപ്രദമാകും.
ആദ്യം ഒരു കൗണ്ടർ, പിന്നീട് 5
ഐ.സി.പി ഓഫീസിന് 1500 ചതുരശ്രയടി വിസ്തീർണം
യാത്രക്കാർക്ക് പരിശോധനൾ മറികടക്കാനാകില്ല
യാത്രക്കാർക്ക് വിശ്രമിക്കാൻ വിശാലമായ സൗകര്യം
ഐ.സി.പി അനുവദിച്ചുള്ള കേന്ദ്ര സർക്കാർ വിജ്ഞാപനം ജൂൺ 18ന്
വൈകിയത് ഓഫീസ് സൗകര്യങ്ങൾ സജ്ജമാകാത്തതിനാൽ
വൈകാതെ ഉദ്യോഗസ്ഥരുട നിയമനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബ്യൂറോ ഒഫ് ഇമിഗ്രേഷന് ഐ.സി.പി ഓഫീസിൽ നിർദ്ദേശിച്ച അനുബന്ധ സൗകര്യങ്ങൾ അടിയന്തിര പ്രാധാന്യത്തോടെ ചെയ്യാൻ ഹാർബർ എൻജിനിയറിംഗ് വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്
ക്യാപ്ടൻ പി.കെ. അരുൺ കുമാർ (കൊല്ലം പോർട്ട് ഓഫീസർ ഇൻ ചാർജ്ജ്)