
.news-body p a {width: auto;float: none;}
മോസ്കോ: യു.എൻ രക്ഷാ സമിതിയിൽ അടിയന്തര പരിഷ്കാരങ്ങൾ വേണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇന്നലെ റഷ്യയിലെ കസാനിൽ 16 -ാം ബ്രിക്സ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ നീതിയുക്തമായ ആഗോള ക്രമം സൃഷ്ടിക്കുന്നതിന് ആദ്യം ആഗോള സ്ഥാപനങ്ങൾ പരിഷ്കരിക്കണം. ഇത് യുദ്ധത്തിന്റെ യുഗമല്ല.
ആഗോള സംഘർഷങ്ങൾ ചർച്ചയിലൂടെയും നയതന്ത്റത്തിലൂടെയും പരിഹരിക്കണമെന്നുമുള്ള പ്രധാനമന്ത്റി നരേന്ദ്ര മോദിയുടെ സന്ദേശവും അദ്ദേഹം ആവർത്തിച്ചു. യു.എൻ രക്ഷാ സമിതിയിൽ സ്ഥിരം അംഗങ്ങളുടെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെയും എണ്ണം ഉയർത്തണം. ബഹുമുഖ വികസന ബാങ്കുകളുടെ പ്രവർത്തന നടപടിക്രമങ്ങളും യു.എന്നിന്റെ പോലെ തന്നെ കാലഹരണപ്പെട്ടതാണെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.
ഫ്രാൻസ്, ചൈന, റഷ്യ, യു.കെ, യു.എസ് എന്നീ രാജ്യങ്ങളാണ് 15 അംഗ രക്ഷാസമിതിയിൽ സ്ഥിരാംഗങ്ങൾ. ഇവർക്ക് പ്രത്യേക വീറ്റോ അധികാരമുണ്ട്. സമിതി വിപുലീകരിക്കണമെന്നും ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നൽകണമെന്നും ചൈന ഒഴികെയുള്ള സ്ഥിരാംഗങ്ങൾ ആവശ്യപ്പെടുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതിനിടെ, ഉടമ്പടികളിൽ എത്തിക്കഴിഞ്ഞാൽ, അത് സൂക്ഷ്മമായി മാനിക്കപ്പെടണമെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര നിയമങ്ങൾ ആക്ഷേപങ്ങളില്ലാതെ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സൈനിക സംഘർഷം അവസാനിപ്പിച്ച് പട്രോളിംഗ് പുനരാരംഭിക്കാനുള്ള കരാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങും അംഗീകരിച്ചതിന് പിന്നാലെയാണ് ജയശങ്കറിന്റെ ഓർമ്മപ്പെടുത്തൽ. തീവ്രവാദത്തിന് ഇടം നൽകരുത്. പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ മേഖലയിലേക്ക് വ്യാപിക്കുമെന്ന ആശങ്കയുണ്ട്. ഇത് ഗുരുതര അനന്തരഫലങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.