
ചെന്നൈ: നാഗർകോവിലിൽ സ്ത്രീധനപീഡനത്തിനിരയായ മലയാളി അധ്യാപിക ശ്രുതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്തൃവീട്ടുകാർക്കെതിരെ കുടുംബം. ശ്രുതിയുടെ മരണം കൊലപാതകം എന്ന് സംശയിക്കുന്നതായി അച്ഛൻ ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അന്യനാട്ടുകാർ ആയതിനാൽ നഗർകോവിൽ പോലീസിൽ നിന്ന് അനുകൂല പ്രതികരണം ഒന്നും ലഭിക്കുന്നില്ല. ശ്രുതിയുടെ ഭർത്തൃമാതാവിന് അടക്കം ദീപാവലി സമ്മാനങ്ങൾ വാങ്ങി കാത്തിരിക്കുമ്പോഴാണ് മകളുടെ മരണവിവരം അറിഞ്ഞതെന്നും ബാബു പറഞ്ഞു
മൃതദേഹത്തിലോ മുറിയിലോ ആത്മഹത്യയുടെ ലക്ഷണങ്ങളില്ല. രാവിലെ ക്ഷേത്രത്തിൽ പോയി സന്തോഷത്തോടെയാണ് തിരിച്ചുവന്നത്. ശ്രുതിയുടെ ഭർത്തൃമാതാവിന് അടക്കം ദീപാവലി സമ്മാനങ്ങൾ വാങ്ങിയിരുന്നു. മകളുടെ വരവ് കാത്തിരിക്കുമ്പോഴാണ് മൃതദേഹം കാണേണ്ടിവന്നത്. മറ്റൊരു പെൺകുട്ടിക്ക് ഈ ഗതി ഉണ്ടാകരുതെന്നും ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]