
.news-body p a {width: auto;float: none;}
തിരുവനന്തപുരം : പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയിൽ കോടതി ഇളവ് അനുവദിച്ചു. പൊലീസിന്റെ എതിർപ്പ് അവഗണിച്ചാണ് തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി രാഹുലിന് ഇളവ് നൽകിയത്. നവംബർ 13 വരെ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഹാജരാകേണ്ടതില്ലെന്ന് കോടതി അറിയിച്ചു. നിയമസഭാ മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് ചുമത്തിയ കേസിലാണ് കോടതി നടപടി. കേസിൽ അറസ്റ്റിലായ രാഹുലിന് എല്ലാ തിങ്കളാഴ്ചയും മ്യൂസിയം സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായതോടെ തിരുവനന്തപുരത്ത് എത്താൻ ബുദ്ധിമുട്ടെന്ന് കാട്ടി രാഹുൽ കോടതിയിൽ ഇളവ് തേടി ഹർജി നൽകിയിരുന്നു. രാഹുലിന് ഇളവ് അനുവദിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും രാഹുൽ കുറ്റകൃത്യം ആവർത്തിക്കുമെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ മ്യൂസിയം പൊലീസ് ചൂണ്ടിക്കാട്ടി. കന്റോൺമെന്റ്, അടൂർ സ്റ്റേഷനുകളിലും രാഹുലിനെതിരെ കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു. പൊലീസിന്റെ ഈ വാദം തള്ളിയാണ് രാഹുലിന് കോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]