
.news-body p a {width: auto;float: none;}
റാവല്‍പിണ്ടി: ഇംഗ്ലണ്ട് – പാകിസ്ഥാന് ടെസ്റ്റ് പരമ്പരയിലെ ജേതാക്കളെ നിര്‍ണയിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ദിനം വീണത് 13 വിക്കറ്റുകള്‍. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 267 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സ് എന്ന നിലയിലാണ് പാകിസ്ഥാന്. ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ ഓഫ് സ്പിന്നര്‍ സാജിദ് ഖാന്, മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ നോമാന്‍ അലി എന്നിവരാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. ഒന്നാം ദിനം വീണ 13ല്‍ ഒന്നൊഴികെ എല്ലാ വിക്കറ്റുകളും സ്വന്തമാക്കിയത് സ്പിന്നര്‍മാരാണ്.
ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് നല്ല തുടക്കമാണ് ഓപ്പണര്‍മാര്‍ സമ്മാനിച്ചത്. സാക് ക്രൗളി (29), ബെന്‍ ഡക്കറ്റ് (52) സഖ്യം ഒന്നാം വിക്കറ്റില്‍ 56 റണ്‍സ് നേടിയിരുന്നു. ഇരുവരേയും പുറത്താക്കി ഇടംകയ്യന്‍ സ്പിന്നര്‍ നോമാന്‍ അലിയാണ് പാകിസ്ഥാന് ബ്രേക് ത്രൂ സമ്മാനിച്ചത്. പിന്നീട് ഒലി പോപ്പ് (3), ജോ റൂട്ട് (5), ഹാരി ബ്രൂക് (5), ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് (12) എന്നിവര്‍ വന്നത് പോലെ മടങ്ങിയപ്പോള്‍ ഇംഗ്ലണ്ട് 118ന് ആറ് എന്ന നിലയില്‍ തകര്‍ന്നു.
ഏഴാം വിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത്ത് (89), ഗസ് അറ്റ്കിന്സണ് (39) സഖ്യം നേടിയ 107 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ 200 കടത്തിയത്. റേഹാന്‍ അഹമ്മദ് (9) റണ്‍സ് നേടി പുറത്തായപ്പോള്‍ ജാക് ലീച്ച് (16) റണ്‍സ് നേടി. ഷൊയ്ബ് ബഷീര്‍ ഒരു റണ്‍ നേടി പുറത്താകാതെ നിന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച പാകിസ്ഥാന്റെ തുടക്കവും മോശമായിരുന്നു. ഓപ്പണര്‍മാരായ അബ്ദുള്ള ഷഫീഖ് (14), സയീം അയൂബ് (19) കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറിനേട്ടക്കാരന് കമ്രാന്‍ ഗുലാം (3) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് നഷ്ടമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ക്യാപ്റ്റന്‍ ഷാന്‍ മസൂദ് (16*), സൗദ് ഷക്കീല്‍ (16*) എന്നിവരാണ് ക്രീസില്‍. ഇംഗ്ലണ്ടിന് വേണ്ടി ഷൊയ്ബ് ബഷീര്‍, ജാക് ലീച്ച്, ഗസ് അറ്റ്കിന്സണ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മുള്‍ട്ടാനില്‍ നടന്ന ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഇരു ടീമുകളും ഓരോ മത്സരം വീതം വിജയിച്ചിരുന്നു.