
നടന് ശിവകുമാറിന്റെ മകനാണ് തമിഴ് സൂപ്പര്‍ താരം സൂര്യ. പക്ഷേ, ചെറുപ്പത്തില്‍ അഭിനയം എന്നത് തന്റെ സ്വപ്നത്തിൽ പോലുമില്ലായിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സൂര്യ ഒരു അഭിമുഖത്തില്‍. അമ്മ എടുത്ത 25,000 രൂപയുടെ കടം വീട്ടുന്നതിനുവേണ്ടിയാണ് സിനിമയിലെത്തിയതെന്നും സൂര്യ പറഞ്ഞു.
‘ സിനിമയിൽ അഭിനയിക്കണം, നടനാകണം എന്ന ചിന്ത ഒരിക്കലും ഉണ്ടായിട്ടില്ല. സ്വന്തമായി ബിസിനസ് നടത്തണമന്നായിരുന്നു മോഹം. ആദ്യ പടിയായി വസ്ത്രവ്യാപാര രംഗത്ത് ജോലിചെയ്തു. ട്രെയിനിയായി ജോലിയിൽ കയറി. 15 ദിവസത്തെ ജോലിക്ക് 750 രൂപയായിരുന്നു പ്രതിഫലം. മൂന്ന് വര്‍ഷം കഴിഞ്ഞതോടെ പ്രതിമാസം 8000 രൂപവെച്ച് കിട്ടി. ഒരിക്കല്‍ സ്വന്തമായി ഒരു കമ്പനി തുടങ്ങണമെന്നും അച്ഛന് അതിലേക്ക് മൂലധനമായി ഒരു കോടി രൂപ നല്‍കുമെന്നുമായിരുന്നു പ്രതീക്ഷ. അന്ന് അഭിനയം എന്നത് അജന്‍ഡയിലുണ്ടായിരുന്നില്ല’ -സൂര്യ പറഞ്ഞു.
എന്നാല്‍ ഇതിനിടെ അച്ഛനറിയാതെ അമ്മ വരുത്തിവെച്ച 25,000 രൂപ കടം കാരണമാണ് സിനിമയിലെത്തിയതെന്ന് സൂര്യ വ്യക്തമാക്കി. തങ്ങളുടെ ബാങ്ക് ബാലന്‍സ് ഒന്നോ ഒന്നര ലക്ഷമോ മാത്രമേ ഉണ്ടാവൂ. അച്ഛന് ശമ്പളത്തിന്റെ കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നില്ല. ശമ്പളം വരുന്നതുവരെ കാത്തിരിക്കും. അക്കാലത്ത്, അച്ഛന് ആറ് മാസത്തിലധികമോ പത്ത് മാസത്തിലധികമോ തുടര്‍ച്ചയായി ജോലി ചെയ്തിരുന്നില്ലെന്നും സൂര്യ അഭിമുഖത്തില്‍ വ്യക്തമാക്കി.
നടന്റെ മകനെന്ന നിലയില്‍ നിരവധി അവസരങ്ങളുണ്ടായിരുന്നു. എന്നാല്‍ മണിരത്നം ചിത്രത്തിന്റെ ഭാഗമാവാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോള്‍, അമ്മയുടെ ലോണ്‍ അടയ്ക്കാനായി അതിന് സമ്മതംമൂളി. സിനിമയിലെത്തുമെന്ന വിചാരമോ ക്യാമറയ്ക്ക് മുന്നില്‍ മുഖംനല്‍കാനുള്ള ആഗ്രഹമോ ഉണ്ടായിരുന്നില്ല. അഭിനേതാവ് ആകണമെന്ന് സ്വപ്നം കണ്ടിരുന്നുമില്ല. അമ്മ വാങ്ങിയ 25,000 രൂപ കടം തിരിച്ചുകൊടുക്കണം, ‘നിങ്ങളുടെ കടം വീട്ടി, ഇനി ആശങ്കപ്പെടേണ്ട’ എന്ന് അമ്മയോട് പറയണമായിരുന്നു. അത് ഉദ്ദേശിച്ചാണ് സിനിമാ കരിയര്‍ തുടങ്ങിയത്. അതാണ് ഇന്ന് കാണുന്ന സൂര്യ – അദ്ദേഹം പറഞ്ഞു.
1997-ല്‍ പുറത്തിറങ്ങിയ നെരുക്കുനേര് ആണ് സൂര്യയുടെ ആദ്യ ചിത്രം. മണിരത്നത്തിന്റെ നിര്‍മാണത്തില്‍ വസന്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ് ആണ് നായകനായി അഭിനയിച്ചത്. കൗസല്യയും സിംറാനും നായികാ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]