
ഈ വർഷം ഇന്ത്യൻ ബോക്സ് ഓഫീസ് ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് സൂപ്പർ താരം അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2: ദ റൂൾ. ഡിസംബർ ആദ്യവാരം തിയേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ ഒരോ അപ്ഡേറ്റും ആരാധകർ ഏരെ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. തിയേറ്ററിൽ എത്തുന്നതിന് മുമ്പ് തന്നെ ചിത്രം കളക്ഷനിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചതായാണ് പുറത്തുവരുന്ന വിവരം. ചിത്രം പ്രീ റിലീസ് ബിസിനസുകളിലൂടെ മാത്രം 1,085 കോടി രൂപ നേടിയതായാണ് റിപ്പോർട്ടുകൾ.
പുഷ്പ രണ്ടാം ഭാഗത്തിന്റെ തിയേറ്റർ അവകാശം മാത്രം 600 കോടിയിലധികം രൂപയ്ക്കാണ് വിറ്റുപോയത്. ഇതിൻ്റെ വലിയൊരു ഭാഗം ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നും ഉത്തരേന്ത്യയിൽ നിന്നുമാണ്. 220 കോടിയാണ് തെലുഗ് സംസ്ഥാനങ്ങളിൽനിന്ന് മാത്രം തിയേറ്റർ അവകാശമായി ലഭിച്ചത്. ഉത്തരേന്ത്യയിൽ നിന്ന് 200 കോടിയും ലഭിച്ചു. തമിഴ്നാട്ടിൽ 50 കോടിക്കും കർണാടകയിൽ 30 കോടിക്കും കേരളത്തിൽ 20 കോടിക്കുമാണ് തിയേറ്റർ റൈറ്റ്സ് വിറ്റുപോയത്. ഏകദേശം 140 കോടി രൂപയ്ക്കാണ് ചിത്രം വിദേശ വിപണിയിൽ വിറ്റുപോയത്.
ഡിജിറ്റൽ അവകാശം, സംഗീതം, സാറ്റലൈറ്റ് അവകാശങ്ങൾ എന്നിവ ഉൾപ്പെടുന്ന നോൺ-തിയറ്റർ ബിസിനസ് വഴി ഏകദേശം 425 കോടിയാണ് ലഭിച്ചത്. ചിത്രം സ്വന്തമാക്കാൻ ഒടിടി പ്ലാറ്റ്ഫോമുകൾ തമ്മിലും കടുത്ത മത്സരം നടന്നതിനാൽ ഡിജിറ്റൽ അവകാശത്തിലൂടെയും 275 കോടി രൂപയോളമാണ് പുഷ്പ 2 സ്വന്തമാക്കിയത്. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം നേടിയത്. മ്യൂസിക്കൽ റൈറ്സ് 65 കോടി രൂപയ്ക്കും സാറ്റലൈറ്റ് അവകാശം 85 കോടിയ്ക്കുമാണ് വിറ്റു പോയത്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഒരു ഇന്ത്യൻ ചിത്രത്തിന് ലഭിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ഡീലുകളിലൊന്നാണ് പുഷ്പയ്ക്ക് നടന്നിട്ടുള്ളത്.
ഇന്ത്യൻ ബോക്സ് വലിയ വിജയമായ പുഷ്പ: ദി റൈസ് (2021) വൻ വിജയത്തിന് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നത്. സുകുമാറിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ആക്ഷൻ ഡ്രാമ ചിത്രത്തിന്റെ നിർമണ ചെലവ് 500 കോടി രൂപയാണ്. അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്മിക മന്ദന്ന, പ്രകാശ് രാജ്, ജഗപതി ബാബു, ജഗദീഷ് പ്രതാപ് ബണ്ഡാരി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]