
ബാല, ഷൈൻ ടോം ചാക്കോ, മുന്ന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയൻ കോട്ടയ്ക്കൽ സംവിധാനം ചെയ്യുന്ന പ്ലാൻ എ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തെത്തി. എറണാകുളത്തെ ഹോട്ടലിൽ നടന്ന വിപുലമായ ചടങ്ങിൽ ശ്രീനിവാസനാണ് പോസ്റ്റര്‍ പ്രകാശനം ചെയ്തത്. ഐ ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. എസ് രാജേഷ് കുമാർ, ഹരിദാസ് എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണം.
ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എൽദോ ഐസക്ക് നിർവ്വഹിക്കുന്നു.പ്രസന്നൻ ഒളതലയാണ് തിരക്കഥ, സംഭാഷണം എഴുതുന്നത്. കെ ആർ മുരളീധരൻ, വർഗീസ് തകഴി, വിവേക് മുഴക്കുന്ന് എന്നിവർ എഴുതിയ വരികൾക്ക് ഷാജി സുകുമാരൻ, കെ സനൻ നായർ എന്നിവർ സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാജു എസ് നായർ, പ്രൊഡക്ഷൻ കൺട്രോളർ മനോജ് കാരന്തൂർ, കല ത്യാഗു തവനൂർ, മേക്കപ്പ് ജിജു കൊടുങ്ങല്ലൂർ, കോസ്റ്റ്യൂംസ് ഗാഥ ഫിലോ, സ്റ്റിൽസ് അൻവർ പട്ടാമ്പി, മീഡിയ പ്രമോഷൻ ശബരി, പി ആർ ഒ- എ എസ് ദിനേശ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]