
ദിണ്ടിഗൽ: തമിഴ്നാട് ദിണ്ടിഗലിൽ, മരുമകളുടെ പുരുഷ സുഹൃത്തിനെ വയോധികൻ കൊന്ന് കത്തിച്ചു. കുടുംബ സുഹൃത്തായ 64കാരന്റെ വിശ്വാസവഞ്ചന തനിക്ക് താങ്ങനായില്ലെന്നാണ്, പ്രതി ഗോവിന്ദരാജ്, പിടിലായ ശേഷം പൊലീസിന് നൽകിയ മൊഴി. മരുമകളെ, വീട്ടിലേക്ക് വിരുന്നിന് പറഞ്ഞയച്ച ശേഷം രംഗസ്വാമിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊല്ലുകായിരുന്നു.
തല നിരവധി തവണ ഭിത്തിയിൽ ഇടിപ്പിച്ചാണ് മരണം ഉറപ്പാക്കിയതെന്ന് ഗോവിന്ദരാജ് പൊലീസിനോട് കുറ്റസമ്മതം നടത്തി. പതിനേഴാം തീയതി രാത്രിയാണ് ഗുസിലിയാൻപാറ സ്വദേശി 64കാരനായ രംഗസ്വാമിയെ കാണാനില്ലെന്ന പരാതിയുമായി മകൻ യുവരാജ പൊലീസിനെ സമീപിക്കുന്നത് . അടുത്ത സുഹൃത്തുക്കളിൽ നിന്ന് വിവരം തേടുന്നതിന്ർരെ ഭാഗമായി രംഗസ്വാമിക്ക് അടുപ്പമുണ്ടായിരുന്ന ഗോവിന്ദരാജിനെയും പൊലീസ് വിളിപ്പിച്ചു. മൊഴിയെടുക്കലിൽ പതറിയ 72കാരൻ ഒടുവിൽ പൊലീസിനെയും അമ്പരപ്പിച്ച് കുറ്റസമ്മതം നടത്തി.
ഭാര്യയുടെ മരണത്തോടെ അന്തർമുഖനായി മാറിയ രംഗസ്വാമിയെ ചീട്ട് കളിക്കാനും ഭക്ഷണം കഴിക്കാനുമായി സ്ഥിരം വീട്ടിലേക്ക് ക്ഷണിച്ചിരുന്നു ഗോവിന്ദരാജ്. സന്ദർശനങ്ങൾക്കിടെ ഗോവിന്ദരാജിന്റെ മരുമകൾ ഈശ്വരിയുമായി രംഗസ്വാമി അടുത്തു. സൌഹൃദം അതിരുവിട്ടതായി തിരിച്ചറിഞ്ഞ ഗോവിന്ദരാജ്. സുഹൃത്തിനെ വകവരുത്താൻ പദ്ധതി തയ്യാറാക്കി. 16ആം തീയതി രാത്രി മരുമകളെ വീട്ടിലേക്ക് പറഞ്ഞയച്ച ഗോവിന്ദരാജ്, രംഗസ്വാമിയെ വിളിച്ചുവരുത്തി.
ഈശ്വരിയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ച ശേഷം മർദ്ദനം തുടങ്ങി. മരണം ഉറപ്പാകും വരെ ഭിത്തിയിൽ തലയിടിപ്പിച്ചെന്നും ഗോവിന്ദരാജ് പൊലീസിനോട് വെളിപ്പെടുത്തി. മൃതദേഹം ചാക്കിലാക്കി ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി കത്തിച്ചതായും ഇയാൾ പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]