
തിരുവനന്തപുരം: എഡിഎം നവീൻബാബുവിനെതിരായ പരാതി മരണശേഷം തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ നിന്ന് തയ്യാറാക്കിയതാണെന്ന സംശയം ബലപ്പെടുന്നു. ഔദ്യോഗിക മാർഗ്ഗത്തിലൂടെയല്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നൽകിയ പരാതി എഡിഎം കൈക്കൂലി വാങ്ങിയെന്ന ആരോപണം ബലപ്പെടുത്താൻ ആയുധമാക്കുകയായിരുന്നു. വ്യാജപരാതിക്ക് പിന്നിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.
എഡിഎമ്മിൻറെ ദാരുണമരണത്തിൻറെ ഞെട്ടലിനിടെയാണ് പരാതി വ്യാപകമായി പ്രചരിച്ചത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതി എന്ന നിലക്കായിരുന്നു പ്രചാരണം. പെട്രോൾ പമ്പിൻറെ അനുമതി ബോധപൂർവ്വം വൈകിപ്പിച്ചു ഒടുവിൽ 98500 രൂപ കൈക്കൂലി നൽകിയതിന് പിന്നാലെ അനുമതി നൽകിയെന്നായിരുന്നു പരാതി. പരാതി വ്യാജമാണെന്നതിൻറെ രണ്ട് നിർണ്ണായക തെളിവുകൾ ഇതിനകം ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു. പരാതി തലസ്ഥാനത്തെ പാർട്ടി കേന്ദ്രങ്ങളിൽ തയ്യാറാക്കിയതാണെന്ന സൂചനയാണ് ഇപ്പോൾ വരുന്നത്. എഡിഎമ്മിൻറെ മരണത്തിന് ശേഷം പെട്ടെന്ന് തട്ടിക്കൂട്ടി തയ്യാറാക്കിയ പരാതിയെന്നാണ് വിവരം. അതാണ് പ്രശാന്തിൻറെ ഒപ്പു പേരും മാറാനുള്ള കാരണം. പരാതി തയ്യാറാക്കി മുഖ്യമന്ത്രിയുടെ ഓഫീസിൽ ഔദ്യോഗിക രീതിയിൽ അല്ലാതെ കൈമാറിയെന്നാണ് വിവരം. പരാതിയിലെ തിയ്യതി ഈ മാസം പത്ത് ആണ്. മരണശേഷം തയ്യാറാക്കി പഴയ തിയ്യതി വെച്ച് കൈമാറിയെന്നാണ് അറിയുന്നത്. അതു കൊണ്ടാണ് പരാതി സ്വീകരിച്ചു എന്നതിൻറെ നമ്പറും വിവരങ്ങളും പുറത്ത് വരാത്തത്.
അതേസമയം, പരാതി മെയിലിൽ അയച്ചെന്നും വാട്സ് അപ്പിൽ നൽകിയെന്നുമൊക്കെയായിരുന്നു പ്രശാന്തിൻറെ വാദം. വ്യാജപരാതിയെെന്ന് തെളിഞ്ഞതോടെ പ്രശാന്ത് ഇപ്പോൾ മിണ്ടുന്നില്ല. പരാതി കിട്ടിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതായത് എഡിഎം മരിച്ചിട്ടും കൈക്കൂലിക്കാരനാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു പരാതി. പരാതിയെ കുറിച്ചും ഗൂഢാലോചനയെ കുറിച്ചും ഒരുതരത്തിലുള്ള അന്വേഷണവും നിലവിൽ നടക്കുന്നില്ല.
കൈക്കൂലി നൽകിയെന്ന് ആവർത്തിച്ച് പ്രശാന്ത്; അന്വേഷണ സംഘത്തിന് മുന്നിൽ വിചിത്ര വാദം, വകുപ്പുതല നടപടിയുണ്ടാകും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]