
നെയ്റോബി∙ ട്വന്റി20 ക്രിക്കറ്റിലെ ഉയർന്ന സ്കോർ എന്ന റെക്കോർഡ് ഇനി സിംബാബ്വെയുടെ പേരിൽ. ട്വന്റി20 ലോകകപ്പ് സബ് റീജ്യനൽ ആഫ്രിക്ക ക്വാളിഫയറിൽ ഗാംബിയയ്ക്കെതിരെ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ സിംബാബ്വെ അടിച്ചുകൂട്ടിയത് 344 റൺസ്. 43 പന്തിൽ 133 റൺസെടുത്തു പുറത്താകാതെനിന്ന ക്യാപ്റ്റൻ സിക്കന്ദർ റാസയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് സിംബാബ്വെയെ വമ്പൻ സ്കോറിലെത്തിച്ചത്. സിംബാബ്വെയ്ക്കായി ട്വന്റി20യിൽ സെഞ്ചറി നേടുന്ന ആദ്യ താരം കൂടിയാണ് സിക്കന്ദർ റാസ.
സഞ്ജുവിനൊപ്പം ജയ്സ്വാളും പരാഗും തുടരും; ജോസ് ബട്ലർ രാജസ്ഥാൻ വിടുമോ? ചെഹൽ ആർടിഎം
Cricket
345 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഗാംബിയ 14.4 ഓവറിൽ 54 റൺസെടുത്തു പുറത്തായി. സിംബാബ്വെയ്ക്ക് 290 റൺസ് വിജയം. ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ മംഗോളിയയ്ക്കെതിരെ നേപ്പാൾ നേടിയ 314 റൺസെന്ന റെക്കോർഡാണ് നെയ്റോബിയിൽ സിംബാബ്വെ തകർത്തത്. 33 പന്തുകളിൽനിന്നാണ് സിക്കന്ദർ റാസ ട്വന്റി20 കരിയറിലെ ആദ്യ രാജ്യാന്തര സെഞ്ചറി തികച്ചത്.
ട്വന്റി20 ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചറിയാണ് സിക്കന്ദർ റാസയുടേത്. 2024 ജൂണിൽ സൈപ്രസിനെതിരെ എസ്തോണിയൻ താരം സഹിൽ ചൗഹാൻ 27 പന്തുകളിൽ സെഞ്ചറി തികച്ചിരുന്നു. സിംബാബ്വെയ്ക്കായി ബ്രയാൻ ബെന്നറ്റ് (26 പന്തിൽ 50), തഡിവനാഷ് മരുമനി (19 പന്തിൽ 62), ക്ലിവ് മദന്ദെ (17 പന്തിൽ 53) എന്നിവർ അർധ സെഞ്ചറി തികച്ചു. മറുപടി ബാറ്റിങ്ങിൽ വാലറ്റത്ത് ആന്ദ്രെ ജർജുവിന് (12 പന്തിൽ 12) മാത്രമാണ് ഗാംബിയയ്ക്കായി രണ്ടക്കം കടക്കാൻ സാധിച്ചത്.
English Summary:
Zimbabwe smash world record for highest T20I total
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]