
കണ്ണൂർ: ആരോഗ്യവകുപ്പിന്റെ അന്വേഷണസംഘത്തിന് മുന്നിൽ വിചിത്ര വാദവുമായി ടിവി പ്രശാന്ത്. പെട്രോൾ പമ്പിന് അപേക്ഷിക്കാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ അനുമതി ആവശ്യമെന്ന് അറിയില്ലായിരുന്നുവെന്നാണ് വിശദീകരണം. പരിയാരം മെഡിക്കൽ കോളേജിൽ ഇലക്ട്രീഷ്യനാണ് പ്രശാന്ത്. ഇതര ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കി മാറ്റുന്ന പട്ടികയിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്.
അതേസമയം, പ്രശാന്തിനെതിരെ വകുപ്പുതല നടപടി ഉണ്ടാകാനാണ് സാധ്യത. കൈക്കൂലി ആരോപണത്തിൽ ഉറച്ച് നിൽക്കുന്നുവെന്നു പ്രശാന്ത് മറുപടി നൽകിയതായാണ് സൂചന. പ്രിൻസിപ്പൽ ഇൻചാർജ്, സൂപ്രണ്ട് എന്നിവരിൽ നിന്നും അഡീഷണൽ ചീഫ് സെക്രട്ടറി വിവരങ്ങൾ തേടിയിട്ടുണ്ട്. അന്വേഷണത്തിനായി അഡീഷണൽ ചീഫ് സെക്രട്ടറിയും, മെഡിക്കൽ വിദ്യാഭ്യാസ ജോയിൻ ഡയറക്ടറും അടങ്ങുന്ന സംഘമാണ് പരിയാരം മെഡിക്കൽ കോളേജിൽ എത്തിയത്.
നസ്റല്ലയ്ക്ക് ശേഷം തലവനായി പരിഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല
‘കണ്ണൂരിലെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ശ്രീമതി പിപി ദിവ്യയെ കാണാനില്ല’, പൊലീസിൽ പരാതി നൽകി എഎപി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]