.news-body p a {width: auto;float: none;}
ലക്നൗ: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ സംഭാലിൽ ആണ് നാടിനെ നടുക്കിയ ക്രൂരത നടന്നത്. പ്രതി സോനു ഭാര്യ രാഖിയെ കത്തി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ചൊവ്വാഴ്ചയായിരുന്നു കൊലപാതകം നടന്നത്.
കൊലപാതകത്തിന് ശേഷം മൂന്ന് ആൺമക്കളുമൊത്താണ് സോനു പൊലീസ് സ്റ്റേഷനിലെത്തിയത്. ഇയാൾ അറിയിച്ചതിനെ തുടർന്ന് വീട്ടിലെത്തിയ പൊലീസ് സംഘം രാഖിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. പല തവണ മുന്നറിയിപ്പ് നൽകിയിട്ടും ഭാര്യ ബന്ധം തുടർന്നത് കാരണമാണ് കൊലപാതകം നടത്തിയതെന്നാണ് സോനുവിന്റെ മൊഴി. പൊലീസ് നടപടികൾക്ക് ശേഷം രാഖിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]