
ഇന്ത്യൻ ഓഹരി സൂചികകൾ ചാഞ്ചാട്ടത്തിലായിരുന്ന ഇന്ന് കേരളത്തിൽ നിന്നുള്ള കമ്പനികളുടെ ഓഹരികൾ കാഴ്ചവച്ചത് സമ്മിശ്ര പ്രകടനം. ജിയോജിത്ത്, കിറ്റെക്സ്, മണപ്പുറം ഫിനാൻസ്, കല്യാൺ ജ്വല്ലേഴ്സ്, സ്കൂബിഡേ എന്നിവ മികച്ച നേട്ടം കൈവരിച്ചപ്പോൾ കൊച്ചിൻ ഷിപ്പ്യാർഡ്, സഫ സിസ്റ്റംസ്, ഹാരിസൺസ് മലയാളം, കിങ്സ് ഇൻഫ്ര തുടങ്ങിയവ നിരാശപ്പെടുത്തി.
ജിയോജിത് ഫിനാൻസ് ഓഹരി 7.35% ഉയർന്ന് 131.50 രൂപയിലെത്തി. പ്രൈമ അഗ്രോ 6.48 ശതമാനവും പ്രൈമ ഇൻഡസ്ട്രീസ് 5.16 ശതമാനവും ഉയർന്നു. ഒരുവേള 5 ശതമാനത്തിലധികം ഉയർന്ന മണപ്പുറം ഫിനാൻസ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത് 4.66% നേട്ടത്തിൽ. പാറ്റ്സ്പിൻ, സ്കൂബിഡേ, ആസ്പിൻവാൾ, കല്യാൺ ജ്വല്ലേഴ്സ്, ബിപിഎൽ എന്നിവ 3-5% നേട്ടത്തിലേറി. കിറ്റെക്സ് ഇന്നും 5% ഉയർന്ന് അപ്പർ-സർക്യൂട്ടിലെത്തി. 475 രൂപയിൽ വ്യാപാരം ആരംഭിച്ച കിറ്റെക്സ് 484.50 രൂപയിലേക്കാണ് മുന്നേറിയെത്തിയത്.
ബോംബെ സ്റ്റോക് എക്സ്ചേഞ്ച് (File Photo: IANS)
കഴിഞ്ഞ 5 വർഷത്തിനിടെ കിറ്റെക്സ് ഓഹരികളുടെ വളർച്ച 460 ശതമാനമാണ്. ഒരുവർഷത്തിനിടെ 140 ശതമാനത്തോളവും മൂന്നുമാസത്തിനിടെ 120 ശതമാനത്തോളവും ഉയർന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 9% താഴേക്കുപോയെങ്കിലും ഇന്ന് വീണ്ടും നേട്ടത്തിന്റെ ട്രാക്കിലേറുകയായിരുന്നു. സഫ സിസ്റ്റംസ് ആണ് 4.97% താഴ്ന്ന് നഷ്ടത്തിൽ മുന്നിൽ. വെർട്ടെക്സ് 4.68%, സോൾവ് പ്ലാസ്റ്റിക് 4.29%, കൊച്ചിൻ ഷിപ്പ്യാർഡ് 3.68%, കേരള ആയുർവേദ 3%, കിങ്സ് ഇൻഫ്ര 2.4%, ടിസിഎം 2.03%, ഹാരിസൺസ് മലയാളം 2% എന്നിങ്ങനെയും നഷ്ടത്തിലായിരുന്നു. കൊച്ചിൻ ഷിപ്പ്യാർഡിന്റെ ഓഹരിവില 1,400 രൂപയ്ക്ക് താഴെയുമെത്തി. കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരികൾക്ക് എന്താണ് പറ്റിയത്? വിശദാംശങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]