
പുണെ ∙ ന്യൂസീലൻഡ് മുൻ ക്യാപ്റ്റൻ കെയ്ൻ വില്യംസൻ ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുമില്ല. കഴിഞ്ഞമാസം ശ്രീലങ്കൻ പര്യടനത്തിനിടെ പരുക്കേറ്റ വില്യംസൻ ബെംഗളൂരുവിൽ നടന്ന ഒന്നാം ടെസ്റ്റിൽ കളിച്ചിരുന്നില്ല.
പരുക്കു പൂർണമായും ഭേദമാകാത്തതിനാൽ നാളെ പുണെയിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിലും വില്യംസൻ കളിക്കില്ലെന്ന് ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ഒന്നാം ടെസ്റ്റിൽ 8 വിക്കറ്റിനു വിജയിച്ച കിവീസ് 3 മത്സര പരമ്പരയിൽ 1–0ന് മുന്നിലാണ്.
English Summary:
Kane Williamson not included for second test
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]