
അബുദാബി∙ ലുലു ഗ്രൂപ്പ് ഇന്റർനാഷനലിന്റെ 25% ഓഹരികളുടെ വിൽപനയിലൂടെ (ഐപിഒ) സ്ഥാപനത്തിന്റെ വളർച്ചയുടെ പങ്ക് ജീവനക്കാർക്കും ജനങ്ങൾക്കുമായി പങ്കിടുകയാണെന്ന് ചെയർമാൻ എം.എ.യുസഫലി പറഞ്ഞു.
258 കോടി ഓഹരികളാണ് വിൽക്കുന്നത്. 28ന് ഓഹരിവില പ്രഖ്യാപിക്കും. ലുലു എല്ലാവർക്കും നേരിട്ടറിയാവുന്ന സ്ഥാപനമാണ്. അതുകൊണ്ട് ആവശ്യക്കാർ ഏറെയുണ്ടാകുമെന്നും യൂസഫലി പറഞ്ഞു. നവംബർ 5 വരെ ഓഹരിക്കായി അപേക്ഷിക്കാം. നവംബർ 6ന് അന്തിമവില പ്രഖ്യാപിക്കും. നവംബർ 12ന് റീട്ടെയ്ൽ നിക്ഷേപകർക്ക് അലോട്മെന്റ് വിവരം ലഭിക്കും. നവംബർ 14ന് അബുദാബി സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റിങ്. റീട്ടെയ്ൽ നിക്ഷേപകർക്കായാണ് 10% ഓഹരികൾ നീക്കിവച്ചിട്ടുള്ളത്. 89% നിക്ഷേപക സ്ഥാപനങ്ങൾക്കും (ക്യുഐബി) ഒരു ശതമാനം ലുലുവിലെ ജീവനക്കാർക്കുമാണ്.
അബുദാബി സർക്കാരിന് 20% പങ്കാളിത്തമുള്ള കമ്പനിയാണിണ് ലുലുവെന്നും തൽക്കാലം ഗ്രോസറി ബിസിനസിൽ നിന്ന് മറ്റു മേഖലയിലേക്കു കടക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും യൂസഫലി പറഞ്ഞു. ജിസിസിയിലെ 6 രാജ്യങ്ങളിലായി 240ൽ അധികം ഹൈപ്പർമാർക്കറ്റ്, സൂപ്പർമാർക്കറ്റ്, എക്സ്പ്രസ് സ്റ്റോറുകൾ, മിനി മാർക്കറ്റുകൾ എന്നിവയുടെ ശൃംഖലയിൽ ഓഹരി പങ്കാളിത്തത്തിനുള്ള അവസരമാണ് പൊതുജനങ്ങൾക്കു ലഭിക്കുന്നത്. 1974ൽ ആണ് അബുദാബിയിൽ ലുലു തുടക്കമിട്ടത്. 85ൽ അധികം രാജ്യങ്ങളിലെ ഉൽപന്നങ്ങളാണ് ലുലുവിലൂടെ വിൽക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]