
.news-body p a {width: auto;float: none;}
ചെന്നൈ: വിവാദ ആൾദൈവം നിത്യാനന്ദ ഒളിവിലിരുന്ന് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി. മധുര ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്. ഒട്ടേറെ കേസുകളിൽ അറസ്റ്റ് വാറണ്ട് ഉണ്ടായിട്ടും നിത്യാനന്ദ ഹാജരാകുന്നില്ല. ഇത്തരത്തിലുള്ള ആളുകളുടെ സ്വത്തുക്കൾ സംരക്ഷിക്കേണ്ടതുണ്ടോയെന്നും കോടതി ചോദിച്ചു. നിത്യാനന്ദയുടെ ശിഷ്യയായ കർണാടക സ്വദേശിനി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.
നിത്യാനന്ദ ഇപ്പോൾ എവിടെയാണെന്നത് വ്യക്തമല്ല. 2010ൽ ഡ്രൈവറുടെ പരാതിയിൽ നിത്യാനന്ദയ്ക്കെതിരെ കേസെടുത്തിരുന്നു. അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. 2020ൽ ഇതേ ഡ്രൈവർ തന്നെയാണ് നിത്യാനന്ദ രാജ്യം വിട്ടതായി വെളിപ്പെടുത്തിയത്. അഹമ്മദാബാദിലെ ആശ്രമത്തിൽ നിന്ന് പെൺകുട്ടികളെ കടത്തിയെന്ന കേസിൽ വിചാരണ നേരിടുന്നതിനിടെയാണ് നിത്യാനന്ദ 2019ൽ നേപ്പാൾ വഴി ഇക്വഡോറിലേയ്ക്ക് കടന്നത്. നിത്യാനന്ദയ്ക്കെതിരെ ഇന്റർപോളിന്റെ ബ്ളൂകോർണർ നോട്ടീസും നിലവിലുണ്ട്. ഇതിനുശേഷമാണ് ഹിന്ദുരാജ്യം എന്നവകാശപ്പെട്ട് സ്വകാര്യ ദ്വീപ് വാങ്ങി ‘കൈലാസ’ എന്ന പേര് നൽകി സാങ്കൽപ്പിക രാജ്യം സ്ഥാപിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൈലാസ പ്രതിനിധി യുഎൻ യോഗത്തിൽ പങ്കെടുത്തത് വലിയ വിവാദമായിരുന്നു. അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിലേയ്ക്ക് ക്ഷണം കിട്ടിയെന്ന് സമൂഹമാദ്ധ്യമത്തിൽ നിത്യാനന്ദ പങ്കുവച്ചതും ചർച്ചയായി. മരണശേഷം ഭൗതികശരീരവും സമ്പത്തും ഇന്ത്യയിലേയ്ക്ക് കൊണ്ടുപോകണമെന്നും നിത്യാനന്ദ പറഞ്ഞിട്ടുണ്ട്. മൃതദേഹം ബംഗളൂരുവിലെ ആശ്രമത്തിൽ സംസ്കരിക്കണം. സമ്പത്ത് ഇന്ത്യക്ക് നൽകണം എന്നുമാണ് നിത്യാനന്ദ അറിയിച്ചിരിക്കുന്നത്.