
സ്വന്തം ലേഖിക
ഡെറാഢൂണ്‍: ജോഷിമഠില്‍ വീണ്ടും ഭൂമിക്കടിയില്‍ നിന്നും വെള്ളം ഒഴുകി വരുന്നത് ആശങ്കയാകുന്നു.
ജോഷിമഠിലെ നര്‍സിംഗ് ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് നീരുറവ കണ്ടത്.
ഈ വര്‍ഷമാദ്യം ജോഷിമഠിലെ ഭൗമപ്രതിസന്ധി രൂക്ഷമായ സമയത്തും ഇത്തരത്തില്‍ ഭൂമിക്കടിയില്‍ നിന്ന് വെള്ളം കണ്ടെത്തിയിരുന്നു.
ഇത് വീണ്ടും സംഭവിച്ചതോടെയാണ് ജനങ്ങള്‍ക്കിടയില്‍ ആശങ്കയുയരുന്നത്.
ഭൗമശാസ്ത്രജ്ഞര്‍ ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്നും ജില്ലാഭരണകൂടം അറിയിച്ചു.
The post ജോഷിമഠിനെ ആശങ്കയിലാഴ്ത്തി വീണ്ടും നീരുറവ; നര്‍സിംഗ് ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് നീരുറവ കണ്ടെത്തിയത്; ഭൗമശാസ്ത്രജ്ഞര്‍ പരിശോധന തുടങ്ങി appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]