
ഇടുക്കി: കാഴ്ചകളുടെ മലമുകളിൽ കുറിഞ്ഞി വസന്തം കൂടി വിരുന്നെത്തി. ഉടുമ്പൻചോലക്ക് സമീപം ചതുരംഗപ്പാറ മലനിരകളിലാണ് കുറിഞ്ഞികൾ പൂത്തുതുടങ്ങിയിരിക്കുന്നത്. കുറിഞ്ഞി പൂക്കൾ മാത്രമല്ല മനോഹരമായ കാഴ്ചകളുടെ മലമുകൾ കൂടിയാണ് ചതുരംഗപ്പാറ.
ആയിരക്കണക്കിന് അടി ഉയരത്തിൽ നിൽക്കുന്ന മലയുടെ ഒത്ത നെറുകയിലാണ് ഇപ്പോൾ നീലക്കുറിഞ്ഞികൾ പൂവിട്ടിരിക്കുന്നത്. ട്രക്കിങ്ങിനായി നടന്ന് മല കയറിയെത്തുന്ന സഞ്ചാരികൾക്ക് പുത്തൻ അനുഭവമാണ് ഇപ്പോൾ പൂത്തുനിൽക്കുന്ന നീലക്കുറിഞ്ഞികൾ. പ്രകൃതി മനോഹാരിതയുടെ നടുവിൽ വീണ്ടും കുറഞ്ഞി വസന്തം വിരുന്നെത്തിയത് വലിയ പ്രതീക്ഷയാണ് വിനോദ സഞ്ചാര മേഖലയ്ക്ക് പകർന്നു നൽകുന്നത്.
നീലക്കുറിഞ്ഞികൾ മാത്രമല്ല മഞ്ഞുമൂടുന്ന മലനിരകളും തമിഴ്നാടിന്റെ വിദൂര ദൃശ്യവും എല്ലാം ചതുരംഗപാറയിൽ നിന്നുള്ള മനോഹര കാഴ്ചകളാണ്. ഏറ്റവും കൂടുതൽ നീലക്കുറിഞ്ഞികൾ പൂവിട്ടത് ഈ മലനിരകളിലായിരുന്നു. അന്ന് രണ്ടു ലക്ഷത്തിലധികം ആളുകളാണ് ഈ മലകയറി കുറഞ്ഞി വസന്തം ആസ്വദിക്കാൻ എത്തിയത്. രണ്ട് വർഷങ്ങൾക്ക് മുമ്പ് ഈ മലനിരകൾക്ക് എതിർ വശത്തുള്ള കള്ളിപ്പാറ മലനിരയിലും വ്യാപകമായി കുറിഞ്ഞി പൂത്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]