
ഗ്ലാസ്ഗോ∙ 2026ൽ സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽനിന്ന് ഇന്ത്യയ്ക്ക് മെഡൽ സാധ്യതയുള്ള ഇനങ്ങൾ കൂട്ടത്തോടെ ‘വെട്ടി’. ക്രിക്കറ്റ് ഉൾപ്പെടെയുള്ള മത്സരയിനങ്ങളാണ് വെട്ടിയത്. ചെലവുചുരുക്കലിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം.
ക്രിക്കറ്റിനു പുറമേ ഇന്ത്യ പൊതുവേ ആധിപത്യം പുലർത്തുന്ന ഹോക്കി, ഗുസ്തി, ബാഡ്മിന്റൻ, ടേബിൾ ടെന്നിസ്, ഷൂട്ടിങ് തുടങ്ങിയ ഇനങ്ങളും ഗ്ലാസ്ഗോയിൽ ഉണ്ടാകില്ല. റഗ്ബി, സ്ക്വാഷ് തുടങ്ങിയ ഇനങ്ങളുമില്ല.
24 വർഷത്തെ ഇടവേളയ്ക്കു ശേഷം 2022ൽ ക്രിക്കറ്റ് കോമൺവെൽത്ത് ഗെയിംസിൽ പുനരവതരിപ്പിച്ചിരുന്നു. ബർമിങ്ങമിൽ നടന്ന ഗെയിംസിൽ ട്വന്റി20 ഫോർമാറ്റിലാണ് ക്രിക്കറ്റ് അരങ്ങേറിയത്. കലാശപ്പോരിൽ ഇന്ത്യയെ ഒൻപതു റൺസിന് തകർത്ത് ഓസ്ട്രേലിയയാണ് സ്വർണം നേടിയത്.
English Summary:
Budgetary issues force cricket to be scrapped from Glasgow 2026 Commonwealth Games
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]