
‘നാനും റൗഡി താൻ’ എന്ന തമിഴ് ചിത്രത്തെക്കുറിച്ചുള്ള ഓർമ്മകൾ പുതുക്കി നയൻതാര. ജീവിതത്തിൽ അനുഗ്രഹീതമായിട്ടാണ് ഈ ചിത്രം തനിക്ക് ലഭിച്ചതെന്ന് നയൻതാര ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ചിത്രത്തിന്റെ ഒമ്പതാം വാർഷികത്തിലാണ് നയൻതാര ചിത്രത്തെക്കുറിച്ചുള്ള ഓർമ്മകൾ പുതുക്കി രംഗത്തെത്തിയത്.
കലാകാരി എന്ന നിലയിൽ ഏറെ കാര്യങ്ങൾ പഠിക്കാനും കൂടുതൽ ബന്ധങ്ങളും സ്നേഹങ്ങളും ലഭിക്കാനും സിനിമ കാരണമായി. അതിലുപരി വിഘ്നേഷ് ശിവനെ തനിക്ക് ലഭിക്കാനും സിനിമ കാരണമായെന്നും നയൻതാര ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സിനിമയെപ്പറ്റി എന്നും ഓർക്കാനായി തന്റെ ഫോണിൽ സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങളും ആരാധകരർക്കായി താരം പങ്കുവെച്ചിട്ടുണ്ട്.
2015-ലാണ് വിഘ്നേഷ് ശിവന്റെ ‘നാനും റൗഡി താൻ’ ചിത്രം റിലീസ് ചെയ്യുന്നത്. വിജയ് സേതുപതിയായിരുന്നു ചിത്രത്തിൽ നായകൻ. പാർത്ഥിപൻ, രാധിക ശരത് കുമാർ, ആർ.ജെ. ബാലാജി, ആനന്ദരാജ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് നയൻതാരയും വിഘ്നേഷും അടുപ്പത്തിലാകുന്നതും പിന്നീട് ഈ ബന്ധം വിവാഹത്തിലെത്തുന്നതും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]