ദില്ലി: വഖഫ് നിയമ ഭേദഗതി ബില്ലിലെ സംയുക്ത പാർലമെന്ററി സമിതി യോഗത്തിൽ വാക്കേറ്റം. ബിജെപി എംപി അഭിജിത് ഗംഗോപാധ്യായയും തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിയും തമ്മിലാണ് രൂക്ഷമായ വാക്കേറ്റമുണ്ടായത്. തർക്കത്തിനിടെ കല്യാൺ ബാനർജി കൈയിലുണ്ടായിരുന്ന ഗ്ലാസ് മേശയിൽ എറിഞ്ഞ് പൊട്ടിച്ചെന്നും, കല്യാൺ ബാനർജിയുടെ വിരലിന് മുറിവേറ്റെന്നും യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു. പിന്നാലെ ജെപിസി യോഗത്തിൽ അപമര്യാദയായി പെരുമാറിയതിന് കല്യാൺ ബാനർജിയെ ഒരു ദിവസത്തേക്ക് സ്പീകർ സസ്പെൻ്റ് ചെയ്തു.
തുടർന്ന് തൃണമൂൽ എംപിയെ പ്രതിപക്ഷ എംപിമാർ ചേർന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. വാക്കേറ്റത്തെ തുടർന്ന് യോഗം നിർത്തിവച്ചു. ഇന്നത്തെ യോഗത്തിൽ മുൻ ജഡ്ജിമാരും അഭിഭാഷകരും പങ്കെടുത്ത് നിയമ ഭേദഗതിയിൽ വാദങ്ങൾ അവതരിപ്പിച്ചിരുന്നു. എന്നാൽ പ്രതിപക്ഷം ഇതിനെ ശക്തമായി എതിർത്തു. നിയമഭേദഗതിയിൽ ഇവരുടെ അഭിപ്രായം പരിഗണിക്കേണ്ടതില്ലെന്ന് പ്രതിപക്ഷ അംഗങ്ങൾ വാദിച്ചതിനെ തുടർന്നാണ് തർക്കമുണ്ടായത്. ഇന്നലെ ചേർന്ന ജെപിസി യോഗത്തിൽ നിന്നും പ്രതിപക്ഷം പ്രതിഷേധിച്ച് ഇറങ്ങി പോയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]