
ന്യൂഡൽഹി∙ വിസ്താരയുമായുള്ള ലയനത്തിനു മുന്നോടിയായി എയർ ഇന്ത്യ ടിക്കറ്റ് ക്ലാസുകൾ (ഫെയർ ഫാമിലി) റീബ്രാൻഡ് ചെയ്തു.‘കംഫർട്ട്’, ‘കംഫർട്ട് പ്ലസ്’ എന്നീ ടിക്കറ്റ് കാറ്റഗറികൾ ‘വാല്യു’, ‘ക്ലാസിക്’ എന്നാക്കി മാറ്റി. ‘ഫ്ലെക്സ്’ കാറ്റഗറിക്ക് മാറ്റമില്ല. ബാഗേജ് അലവൻസിലും മാറ്റമില്ല. ഒക്ടോബർ 17 മുതൽ പ്രാബല്യത്തിലായി. യാത്രക്കാർക്ക് കൂടുതൽ സൗകര്യം നൽകുന്നതിനാണ് ഫെയർ ഫാമിലികൾ അഥവാ ഉപവിഭാഗങ്ങൾ. ചെറിയ ‘അധിക ചാർജ്’ നൽകി കൂടുതൽ ലഗേജും കാൻസലേഷൻ സൗകര്യവും ഉറപ്പാക്കാമെന്നതാണ് മെച്ചം.
ഉദാഹരണത്തിന് ഇക്കോണമി ടിക്കറ്റ് എടുക്കുന്ന ഒരാൾ ഫ്ലെക്സ് എടുത്താൽ മെച്ചപ്പെട്ട കാൻസലേഷൻ സൗകര്യം, തീയതി മാറ്റൽ സൗകര്യം, അധിക ബാഗേജ് തുടങ്ങിയവ ലഭിക്കും. വാല്യു, ക്ലാസിക് എന്നിവയെക്കാൾ ഉയർന്ന നിരക്കായിരിക്കുമെന്നു മാത്രം. അധിക ബാഗേജും മറ്റും വേണ്ടാത്തവർക്ക് വാല്യു ഓപ്ഷൻ സ്വീകരിക്കാം. നവംബർ 12ന് ഇരുകമ്പനികളും തമ്മിലുള്ള ലയനം പൂർത്തിയാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]