
.news-body p a {width: auto;float: none;}
അന്തരിച്ച നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ ഗന്ധം ഉപയോഗിച്ച് തയ്യാറാക്കിയ പെർഫ്യൂം കുടുംബത്തിന് സമ്മാനിക്കുന്ന അവതാരക ലക്ഷ്മി നക്ഷത്രയുടെ വീഡിയോ മുമ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.
ദുബായ് മലയാളിയായ യൂസഫ് ആണ് സുധിയുടെ ഗന്ധം പെർഫ്യൂമാക്കി മാറ്റിയത്. അപകടത്തിൽ മരിക്കുന്ന സമയം സുധി ധരിച്ചിരുന്ന വസ്ത്രങ്ങൾ രേണു സൂക്ഷിച്ചുവച്ചിരുന്നു. മരിച്ചവരുടെ മണം അവരുടെ വസ്ത്രങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞ് അത് പെർഫ്യൂമാക്കി മാറ്റുന്നവരുണ്ടെന്നും തന്റെ ഭർത്താവിന്റെ മണവും അത്തരത്തിൽ ചെയ്യണമെന്നും അതിന് സഹായിക്കാമോയെന്നും രേണു ലക്ഷ്മിയോട് ആഗ്രഹം പ്രകടിപ്പിച്ചു. തുടർന്നാണ് ലക്ഷ്മി ദുബായിലെത്തി പെർഫ്യൂം തയ്യാറാക്കുന്ന യൂസഫിനെ സമീപിച്ചത്.
പെർഫ്യൂം വീഡിയോ യൂട്യൂബിൽ പങ്കുവച്ചതിന് പിന്നാലെ സുധിയുടെ മരണം വിറ്റ് കാശാക്കുകയാണെന്ന രീതിയിൽ വിമർശനമുയർന്നിരുന്നു. ലക്ഷ്മിയെ വിമർശിക്കുന്നതിന് പബ്ലിക്കിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് നടൻ സാജു നവോദയ പ്രതികരിച്ചിരുന്നു.
ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീം. “ലക്ഷ്മിയുടെ പെർഫ്യൂം വീഡിയോ ഞാൻ കണ്ടിരുന്നു. പെർഫ്യൂം അങ്ങനെ ചെയ്യാൻ കഴിയുമെന്ന് ഞാൻ അപ്പോഴാണ് അറിയുന്നത്. പെർഫ്യൂം ഉണ്ടാക്കിയ യൂസഫ് ഭായിയെ എനിക്ക് നേരിട്ട് അറിയാൻ പാടില്ല. അന്നാണ് ഞാൻ യൂസഫ് ഭായിയുടെ അക്കൗണ്ട് ശ്രദ്ധിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
‘സാജു ചേട്ടന്റെ ആ അഭിമുഖം ഞാൻ കണ്ടിട്ടില്ല. ഓരോ ആളുകളും ഓരോ രീതിയാണെന്നാണ് ഞാൻ പറയുന്നത്. എന്റെ രീതി വേറെയാണ്. ലക്ഷ്മിയുടെ രീതി വേറെയാണ് അനുവിന്റെ രീതി വേറെയാണ്. സാജു ചേട്ടൻ എന്താണ് പറഞ്ഞത് എന്നെനിക്കറിയില്ല.
ലക്ഷ്മി അത് യൂട്യൂബിലിട്ടത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. അത് ലക്ഷ്മിയോട് ചോദിക്കേണ്ടിവരും. ഞാനൊരു കാര്യം പറയാം. ഞാൻ പഠിച്ച കിത്താബിൽ, ഇടതുകൈ കൊടുക്കുന്നത് വലതു കൈ അറിയാൻ പാടില്ലെന്നാണ്. ഞാൻ അങ്ങനെയാണ് ചെയ്യുന്നത്. ഞാൻ പഠിച്ചത് അങ്ങനെയാണ്.’- ഷിയാസ് കരീം പറഞ്ഞു.