
കാത്തിരിപ്പിന് വിരാമമിട്ട് ലുലു ഗ്രൂപ്പിന് കീഴിലെ ലുലു റീറ്റെയ്ൽ ഒക്ടോബർ 28ന് പ്രാരംഭ ഓഹരി വിൽപനയിലേക്ക് കടക്കുകയാണ്. നവംബർ 5വരെയാണ് ഐപിഒ. നവംബർ 12ന് ഓഹരികൾ അലോട്ട് ചെയ്യും. നവംബർ 14ന് അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ (എഡിഎക്സ്) ലിസ്റ്റും ചെയ്യും. 180 കോടി ഡോളറാണ് ഐപിഒയിലൂടെ സമാഹരിക്കാൻ ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. 89% ഓഹരികള്‍ യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങൾക്കും 10% ഓഹരികൾ ചെറുകിട (റീറ്റെയ്ൽ) നിക്ഷേപകർക്കും ഒരു ശതമാനം ഓഹരികൾ ജീവനക്കാർക്കുമായി നീക്കിവയ്ക്കും.
ലുലുവിന്റെ ഐപിഒ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നപ്പോൾ മുതൽ നിരവധി പേർ ഉന്നയിക്കുന്ന ചോദ്യമാണ് എങ്ങനെ ലുലുവിന്റെ ഓഹരികൾ വാങ്ങാമെന്ന്. ഇന്ത്യയിൽ നിന്ന് ലുലുവിന്റെ ഓഹരികൾക്കായി അപേക്ഷിക്കാനാകുമോ? വിശദാംശങ്ങൾ നോക്കാം:
ഓഹരി ആർക്കൊക്കെ വാങ്ങാം?
യുഎഇ പൗരന്മാർക്കും യുഎഇയിലെത്തി ജോലി ചെയ്യുന്ന മറ്റു രാജ്യക്കാർക്കുമാണ് ഐപിഒയിൽ പങ്കെടുക്കാനാകുക. ലുലു റീറ്റെയ്ൽ ഓഹരികൾ അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിലാണ് (എഡിഎക്സ്) ലിസ്റ്റ് ചെയ്യുന്നത്. എഡിഎക്സിൽ നിന്ന് ലഭിച്ച നാഷണൽ ഇൻവെസ്റ്റർ നമ്പർ (എൻഐഎൻ) ഉള്ളവർക്കേ ഐപിഒയിൽ പങ്കെടുക്കാനാകൂ. യുഎഇയിൽ ബാങ്ക് അക്കൗണ്ടും നിർബന്ധം. ഇന്ത്യയിലെ ഡിമാറ്റ് അക്കൗണ്ടിന് സമാനമാണ് എൻഐഎൻ. ദുബായ് സ്റ്റോക്ക് എക്സ്ചേഞ്ചിലെ (ഡിഎഫ്എം) ഐപിഒ, ഓഹരി നിക്ഷേപങ്ങൾക്ക് ദുബായ് സെൻട്രൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററിയിൽ (സിഎസ്ഡി) നിന്നുള്ള എൻഐഎൻ ആണ് വേണ്ടത്.
തേങ്ങാ ചോറും മട്ടൻ കറിയും; വയറും മനസ്സും നിറയ്ക്കാന്‍ ബ്രിട്ടിഷ് എയർവേയ്സ്, വൈറൽ
എങ്ങനെ നേടാം എൻഐഎൻ?
ഐപിഒയിൽ പങ്കെടുക്കാൻ, ഓഹരികൾ വാങ്ങാനും വിൽക്കാനും, നിക്ഷേപത്തിന്റെ തൽസ്ഥിതി അറിയാൻ തുടങ്ങിയവയ്ക്കെല്ലാം എൻഐഎൻ വേണം. എൻഐഎൻ എന്നത് ഒരു തിരിച്ചറിയൽ (ഐഡന്റിഫിക്കേഷൻ) നമ്പറാണ്. എഡിഎക്സിന്റെ അബുദാബി, അൽ ഐൻ, ഷാർജ എന്നിവിടങ്ങളിലെ കസ്റ്റമർ സർവീസ് കേന്ദ്രങ്ങളിൽ നിന്ന് എൻഐഎൻ നേടാം. അല്ലെങ്കിൽ എഡിഎക്സ് അംഗീകൃത ബ്രേക്കറേജ് സ്ഥാപനങ്ങളെ സമീപിച്ചും എൻഐഎൻ സ്വന്തമാക്കാം. പുറമേ എഡിഎക്സിന്റെ സമി (Sahmi) എന്ന മൊബൈൽ ആപ്പ് വഴിയും എൻഐഎൻ ലഭിക്കും.
ഏതൊക്കെ രേഖകൾ വേണം?
യുഎഇ പൗരന്മാർക്ക് അസ്സൽ എമിറേറ്റ്സ് ഐഡി കാർഡോ യുഎഇ പാസോ (UAE Pass) സമർപ്പിച്ച് എളുപ്പത്തിൽ എൻഐഎൻ നേടാം. വിദേശികൾക്ക് നാഷണൽ ഐഡി കാർഡും പാസ്പോർട്ടും വേണം. എൻഐഎൻ ലഭിക്കാൻ ബാങ്ക് അക്കൗണ്ടും അനിവാര്യമാണ്. ഇത് ജോയിന്റ് അക്കൗണ്ടാകരുത്. നിക്ഷേപ ഇടപാടുകൾ നടത്താനും പിന്നീട് ഡിവിഡന്റ് (ലാഭവിഹിതം) നേടാനും ബാങ്ക് അക്കൗണ്ട് വേണം. കെവൈസി വിവരങ്ങളും നിശ്ചിത ഫീസും നൽകി അപേക്ഷിക്കാം. രേഖകൾ പരിശോധിക്കുന്ന അതോറിറ്റി, നിശ്ചിത പ്രവർത്തിദിനങ്ങൾക്കുള്ളിൽ എൻഐഎൻ അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]