
ബെംഗളൂരു∙ ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാന് ആൺകുഞ്ഞ് പിറന്നു. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പൊരുതിനേടിയ സെഞ്ചറിയുമായി വരവറിയിച്ചതിനു പിന്നാലെയാണ്, ഇരുപത്തേഴുകാരനായ സർഫറാസിന് കുഞ്ഞുപിറന്നത്. കുഞ്ഞുമായി നിൽക്കുന്ന ചിത്രം സർഫറാസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
അതേസമയം, സർഫറാസ് ഖാൻ ഇന്ന് 27–ാം ജന്മദിനം ആഘോഷിക്കുകയാണ്. താരത്തിന്റെ ജന്മദിനത്തിന്റെ തൊട്ടുതലേന്നാണ് ഭാര്യ കുഞ്ഞിനു ജന്മം നൽകിയത്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് ഏഴിനാണ് സർഫറാസ് ഖാൻ റൊമാന സഹൂറിനെ വിവാഹം ചെയ്തത്. ഈ വർഷം ആദ്യം രാജ്കോട്ടിൽ ആദ്യമായി ഇന്ത്യയ്ക്ക് കളിക്കാൻ അവസരം ലഭിച്ച സമയത്ത് സർഫറാസിന്റെ പിതാവ് നൗഷാദിനൊപ്പം ഭാര്യ റൊമാന സഹൂറും രാജ്കോട്ടിൽ എത്തിയിരുന്നു.
English Summary:
Two Days After Maiden Century For Team India; Sarfaraz Khan Blessed With First Child – See Pictures
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]