
നിഷ്പക്ഷമായ വാര്‍ത്തകള്‍, നിര്‍ഭയമായ മാധ്യമ പ്രവര്‍ത്തനം.. ഒരു വാര്‍ത്താ ചാനല്‍ എങ്ങനെ ആയിരിക്കണം എന്നുള്ള ചോദ്യത്തിന് മുഖ്യധാരാ മാധ്യമ ചാനലുകള്‍ക്ക് മുന്പില് ഉത്തരമായി ചൂണ്ടിക്കാണിക്കുവാന്‍ തക്ക വണ്ണം തലയെടുപ്പോടെ വളര്‍ന്നു വന്ന ഓണ്‍ലൈന്‍ മാധ്യമം. ‘ നവകേരളാ ന്യൂസ് ‘
നാല് വയസ്സിന്റെ നിറവില്‍ എത്തി നില്ക്കുമ്പോള് ജന പിന്തുണയില്‍ നവ മാധ്യമ ലോകത്ത് നവകേരളാ ന്യൂസിന്റെ സ്ഥാനം ഒന്നാമതാണ്.. ഒപ്പം വന്നവരും ഒപ്പം നിന്നവരും വീണപ്പോഴും നേരിന്റെ നേര്‍പ്പാതയില്‍ നടന്ന ചാനല്‍.. പ്രേക്ഷകരുമായി അഭേദ്യമായ ബന്ധം കാത്തു സൂക്ഷിക്കുന്നതില്‍ പകരം വെയ്ക്കാന്‍ സാധിക്കാത്ത പ്രവര്‍ത്തനം. അതുകൊണ്ട് തന്നെ നവകേരള എന്ന ചാനലിന്റെ ജന്മദിനം ഈ ചാനല്‍ പ്രവര്‍ത്തകരുടെ മാത്രം ആഘോഷമല്ല.. ജനങ്ങളോടൊപ്പം തന്റെ നാലാം പിറന്നാല്‍ ആഘോഷിക്കുവാന്‍ നവകേരള ന്യൂസ് ഒരുങ്ങുകയാണ്.
നവകേരളാ ന്യൂസിന്റെ നാലാം വാര്‍ഷികം കൊച്ചി ദര്‍ബാര്‍ ഹാളില്‍ ഈ വരുന്ന 26-ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് നടക്കും. രാഷ്ട്രീയ സാമുദായിക കലാരംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്കാര നിശയും സംഘടിപ്പിക്കുന്നു..
ആരോഗ്യ – സാമുദായിക രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച രാഹുല്‍ ചക്രപാണി ചെയര്‍മാനായ നവകേരളാ ന്യൂസ് വാര്‍ത്തകളുടെ അവതരണ രീതിയിലും, സത്യസന്ധമായ മാധ്യമ പ്രവര്‍ത്തനത്തിലൂടെയുമാണ് മറ്റുള്ള ചാനലുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയത്. മറ്റുള്ളവര്‍ മത്സര ബുദ്ധിയോടെ ഒന്നാമതെത്താന്‍ ശ്രമിക്കുമ്പോഴും തീര്‍ത്തും ശാന്തമായി ഒഴുകുന്ന പുഴപോലെ വാര്‍ത്തകളുടെ നീര്ത്താരകള് തിരഞ്ഞുകൊണ്ട് സഞ്ചരിക്കുവാന്‍ മാത്രമാണ് നവകേരളാ ന്യൂസ് ശ്രമിച്ചത് എന്നത് തന്നെയാണ് ഈ ചാനലിന്റെ വിജയം എന്ന് നിസംശയം പറയുവാന്‍ സാധിക്കും.
സത്യത്തെ മുറുക്കെ പിടിക്കുന്നവര്‍ എന്നും നവകേരളയ്ക്ക് ഒപ്പം നില്‍ക്കുമ്പോഴും അസത്യവും അധര്‍മ്മവും ചെയ്യുന്നവര്‍ക്ക് എന്നും നവകേരളാ ന്യൂസ് കണ്ണിലെ കരടായി നിലകൊണ്ടു. രാഷ്ട്രീയ പക്ഷമായ ചാനല്‍ എന്ന് മുറവിളി കൂട്ടിയപ്പോഴും ഒരിക്കലും അതിനെതിരെ പ്രതികരിക്കുവാന്‍ ശ്രമിക്കാതെ ഒരു രാഷ്ട്രീയ പക്ഷവും നിലകൊള്ളാതെ നിര്‍ഭയമായ പ്രവര്‍ത്തനം കാഴ്ച വെയ്ക്കുവാന്‍ മാത്രമായിരുന്നു നവകേരളയിലെ ഓരോ മാധ്യമ പ്രവര്‍ത്തകരും ശ്രമിച്ചുകൊണ്ടിരുന്നത്.
പുറം ലോകം അറിയാതെ മൂടിപ്പോകുമായിരുന്ന അനേകം വാര്‍ത്തകള്‍ക്ക് പിന്നാലെ നവകേരളാ ന്യൂസ് സഞ്ചരിച്ചതും മൂടിവയ്ക്കപ്പെട്ട അനേകം സത്യങ്ങള്‍ മറ നീക്കി പുറത്ത് വന്നതും അവയില്‍ ചിലത് മാത്രം. ഇനിയും വളരുവാന്‍ ഏറെയുള്ള ഒരു ചാനലിന് ഇതൊന്നും ഒരിക്കലും ഒരലങ്കാരമല്ല. പിച്ച വെക്കാന്‍ പഠിക്കുന്ന പ്രായത്തില്‍ ഇത്രയും അധികം ആളുകള്‍ക്ക് വെറുമൊരു ലോഗോ മാത്രം കൊണ്ട് ചാനല്‍ ഇതെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നു എന്നിടത്താണ് നവകേരളയുടെ വളര്‍ച്ച അടയാളപ്പെടുത്തുന്നത്..
ഈ വരുന്ന 26 – ന് നവകേരളയുടെ വളര്‍ച്ചയ്ക്ക് വഴി തെളിച്ച ഓരോരുത്തരെയും കൊച്ചിയിലെ ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലേക്ക് ക്ഷണിക്കുകയാണ്.. നിങ്ങള്‍ കൈപിടിച്ചുയര്‍ത്തിയ പ്രസ്ഥാനം, നിങ്ങളുടെ മനസ്സറിഞ്ഞ പ്രസ്ഥാനം. അതിന്റെ നാലാം പിറന്നാള്‍ ആഘോഷങ്ങള്‍ നിങ്ങള്‍ കൂടി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു.. പ്രശസ്ത പിന്നണി ഗായിക റിമി ടോമി നയിക്കുന്ന മ്യൂസിക്കല്‍ നൈറ്റ് നവകേരളയുടെ പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് പകിട്ട് കൂട്ടുവാന്‍ അന്നേ ദിവസം അരങ്ങേറും. ഒപ്പം തന്നെ ചലച്ചിത്ര – രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യവും വേദിയെ ധന്യമാക്കും..
ഒരിയ്ക്കല്‍ കൂടി എല്ലാവരെയും ഹൃദയത്തിന്റെ ഭാഷയില്‍ നേരിന്റെ സഹചാരിയായ നവകേരളാ ന്യൂസിന്റെ ജന്മദിന ആഘോഷ വേദിയിലേക്ക് ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു..
The post നാല് വയസ്സിന്റെ നിറവില്‍ നവകേരള ന്യൂസ് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]