
വെളുത്തസാരിയുടുത്ത് അഴിച്ചിട്ട തലമുടിയുമായി മലയാള സിനിമാചരിത്രത്തിലേക്ക് ഭാർഗവിക്കുട്ടിയും ഏകാന്തയാമിനിയുടെ പശ്ചാത്തലമായി ഭാർഗവീനിലയവും കടന്നുവന്നിട്ട് ഇന്നേക്ക് ആറുപതിറ്റാണ്ട്.
നീലവെളിച്ചം എന്ന തന്റെതന്നെ കഥയെ വികസിപ്പിച്ച് വൈക്കം മുഹമ്മദ് ബഷീറെഴുതിയ തിരക്കഥയെ ആധാരമാക്കി 1964 ഒക്ടോബർ 22-ന് തിയേറ്ററുകളിലെത്തിയ ‘ഭാർഗവീനിലയ’മാണ് മലയാളത്തിലെ ആദ്യത്തെ പ്രേതസിനിമ.
ചന്ദ്രതാരാ പ്രൊഡക്ഷൻസിനുവേണ്ടി ടി.കെ. പരീക്കുട്ടി നിർമിച്ച് എ. വിൻസെന്റ് സംവിധാനംചെയ്ത ചിത്രത്തിൽ മധു, വിജയനിർമല, പ്രേംനസീർ, അടൂർഭാസി, പി.ജെ. ആന്റണി തുടങ്ങിയവരാണ് പ്രധാനവേഷങ്ങൾ അവതരിപ്പിച്ചത്.
മലയാളത്തിന്റെമണമുള്ള ആദ്യസിനിമ, ദേശീയതലത്തിൽ മലയാളസിനിമയെ ശ്രദ്ധാകേന്ദ്രമാക്കിയ സിനിമ, ചന്ദ്രതാരാ പ്രൊഡക്ഷൻസിനുവേണ്ടി ടി.കെ. പരീക്കുട്ടി നിർമിച്ച ‘നീലക്കുയിൽ’ കേരളത്തിന്റെ സിനിമാക്കൊട്ടകകളിൽ കൂകിപ്പറന്നിട്ട് ഇന്നേക്ക് 70 വർഷം തികയുന്നു. 1954 ഒക്ടോബർ 22-ന് പുറത്തിറങ്ങിയ നീലക്കുയിലിന് തിരക്കഥയൊരുക്കിയത് എഴുത്തുകാരനായ ഉറൂബാണ്. സത്യനും മിസ് കുമാരിയും പ്രധാനവേഷങ്ങളിലെത്തി. എഴുപതിറ്റാണ്ടിനിപ്പുറത്ത് നീലക്കുയിലിനെയും അതിലെ പാട്ടുകളെയും ‘എങ്ങനെ…. മറക്കും’.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]